പടമില്ലാതെ പലരും വീട്ടിലിരിക്കുമ്പോള്‍ ഗോപികയ്ക്ക് ഇന്നും ഡിമാന്‍ഡ്

കൊച്ചി: സാധാരണ വിവാഹം കഴിഞ്ഞ നായികമാര്‍ക്ക് സിനിമയില്‍ വലിയ ഡിമാന്‍ഡുണ്ടാവില്ല. എന്നാല്‍ അതിനെയൊക്കെ വെല്ലുവിളിച്ച് സ്റ്റാറായി നിന്ന നടിമാരുമുണ്ട്. അതുപോലൊരാളാണ് ഗോപിക. അയര്‍ലണ്ടില്‍ നിന്ന് കുടുംബസമേതം ആസ്‌ത്രേലിയയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്. ഇപ്പോഴും തന്നെ നേടി അവസരങ്ങള്‍ വരുന്നുണ്ടെന്ന് താരം പറഞ്ഞു.

തല്‍ക്കാലം ഇടവേളയിലാണ്. ഒരുപാട് ദിവസം മക്കളെ പിരിഞ്ഞിരിക്കാനാവില്ല. എന്നാല്‍ നാട്ടില്‍ വരുമ്പോള്‍ പരസ്യങ്ങളില്‍ അഭിനയിക്കാറുണ്ട്. അതിന് ഏറിയാല്‍ രണ്ടോ മൂന്നോ ദിവസം മാത്രമേ വേണ്ടിവരൂ എന്നും താരം പറഞ്ഞു. അഭിനയിച്ച സിനിമകള്‍ ടി.വിയില്‍ വരുമ്പോള്‍ മക്കള്‍ ചോദിക്കാറുണ്ട് എന്നാ പുതിയ പടത്തില്‍ അഭിനയിക്കുന്നതെന്ന്?നിങ്ങള് വലുതായ ശേഷം അഭിനയിക്കുമെന്ന് താരം പറയും.

സിനിമ പോലെ തന്നെ കുടുംബത്തിലെ കാര്യങ്ങളും ടെന്‍ഷനും ഉത്തരവാദിത്തവും ഉള്ളതാണ്. സിനിമ പരാജയപ്പെട്ടാല്‍ നായികയെ ബാധിക്കാറില്ലെന്നാണ് പൊതുവേ പറയാണ്. അത് തെറ്റാണ്. വിജയത്തിലും പരാജയത്തിലും നായികയ്ക്ക് പങ്കുണ്ട്. പല കുടുംബങ്ങളെ വരെ അത് ബാധിക്കും. രണ്ട് പടം പൊട്ടിയാല്‍ ചോദിക്കുന്ന പ്രതിഫലം പോലും കിട്ടാറില്ല.

സിനിമയിലെന്ന പോലെ തന്നെ തിരക്കുണ്ട് വിദേശത്തെ ജീവിതത്തിന്. മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കുന്നതിന് പുറമേ വീട്ട് കാര്യങ്ങളുമുണ്ട്. അതില്‍ നിന്നൊന്നും ഒളിച്ചോടാനൊക്കില്ല. ഇവിടെ മലയാളികളുണ്ടെങ്കിലും അവരൊന്നും ശല്യക്കാരല്ല. അതുകൊണ്ട് താരാരാധനയും പരിവേഷവുമൊന്നുമില്ല.  കുടുംബജീവിതത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും താരം വ്യക്തമാക്കി.