അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഇനി പിഴ

ഉപഭോക്താവിനെ ചൂഷണം ചെയ്യാൻ പുതിയ വഴികളുമായ എസ്. ബി .ഐ

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലങ്കില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഇനി പിഴ നല്‍കേണ്ടി വരും.അക്കൗണ്ടില്‍  ബാങ്ക് നിഷ്ക്കർഷിക്കുന്ന   മിനിമം ബാലന്‍സ് ഇല്ലാതെ വന്നാൽ  20 മുതല്‍ 100 രൂപ വരെ പിഴ ചുമത്താനാണ് എസ്ബിഐ  യുടെ തീരുമാനം. ഏപ്രില്‍ ഒന്നിന് തുടങ്ങുന്ന പുതിയ സാമ്പത്തിക വർഷം മുതൽ  ഇത് നടപ്പിൽ വരും .

രാജ്യത്തെ പല മേഖലകളായി തരം തിരിച്ച്   അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എ്‌സ്ബിഐ  കണക്കാക്കിയിട്ടുണ്ട്  . മെട്രോ നഗരങ്ങളില്‍ 5000 രൂപയാണ് മിനിമം ബാലൻസ് . വലിയ നഗരങ്ങളില്‍ 3000 രൂപയും, അര്‍ധ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങലിൽ  1000 രൂപയും അക്കൗണ്ടിലുണ്ടായിരിക്കണം.

മിനിമം ബാലന്‍സായി വേണ്ട തുകയും നിലവിലുള്ള തുകയും തമ്മിലുളള അന്തരം കണക്കാക്കിയാണ് പിഴ ഈടാക്കുക. മിനിമം ബാലന്‍സിനേക്കാള്‍ 75 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 100 രൂപ പിഴയും സേവന നികുതിയും നല്‍കേണ്ടി വരും.

50 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് കുറവുള്ള തുകയെങ്കില്‍ 75 രൂപയും, മിനിമം ബാലന്‍സ് വേണ്ടതിലും 50 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 50 രൂപയും പിഴ നല്‍കേണ്ടിവരും. പിഴ മാത്രം പോരാ   സേവന നികുതിയും ഉപഭോക്താവ് തന്നെ  നല്‍കണം. ഗ്രാമ പ്രദേശങ്ങളില്‍ 20 രൂപ മുതല്‍ 50 രൂപവരെയാണ് പിഴ.