ലഹരി മാഫിയക്കെതിരെ  പോരാടാൻ ഒരു ക്ഷേത്രം 

കഞ്ചാവ് കച്ചവടക്കാരും ലഹരി മരുന്നു വിൽപ്പനക്കാരും ഒരു  പ്രദേശത്തിൻ്റെ  സാമുഹിക പ്രശ്നമായി മാറിയപ്പോൾ പ്രശ്നക്കാ‌ർക്കെതിരെ നാട്ടുകാർ പ്രതികരിക്കാൻ തീരുമാനിച്ചു. ഇത്തരം വാർത്തകൾ മിക്കാവാറും നാം  കാണാറുളളതാണ്. എന്നാൽ കൊല്ലം ജില്ലയിലെ ഏഴുകോൺ എന്ന സ്ഥലത്തെ കാര്യങ്ങൾ വ്യത്യസ്ഥമാണ് .ഇവിടെ പ്രക്ഷോഭം സംഘടിപ്പിക്കുന്നത് ഒരു ക്ഷേത്രത്തിൻ്റെ നേതൃത്വത്തിലാണ് .
മാടൻകാവ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിശ്വാസികളായ ഇവർ  ജപയാജനം എന്നപേരിൽ പ്രത്യേക ചടങ്ങുകളും ഇതിനോട് അനുബന്ധിച്ച് നടത്തുന്നുണ്ട്.
 ചെറിയ കുട്ടികളെ  വരെ വിതരണക്കാരായി  ഉപോയോഗിക്കുന്ന കഞ്ചാവ് കച്ചവടക്കാരെ നിയന്ത്രിക്കുന്നതിൽ പോലീസും എക്സൈസും  അനാസ്ഥ കാണിക്കുന്നു  എന്നാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആരോപണം .
ഇതിൽ പ്രതിഷേധം അറിയിക്കാനായി  ജാഥയായി  വരുന്ന വിശ്വാസികൾ അമ്പല്ത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തും .അമ്പലത്തിന് മുന്നിൽ തന്നെയാണ് സർക്കിൾ ഇൻസ്പെക്ട്ടറുടെ ഒാഫിസ് പ്രവർത്തിക്കുന്നത്
അമ്പലത്തിൻ്റെയും എസ് എൻ ഡി പി യോഗത്തിൻ്റെയും   സെക്രട്ടറിയായ സജീവൻ്റെ വീടിന് നേരെ ലഹരി മാഫിയ കഴിഞ്ഞ ആഴ്ച്ച  ആക്രമണം നടത്തിയിരുന്നു.  കല്ളേറിൽ സജിവൻ്റെ പ്രായമായ അമ്മക്ക് പരിക്കേൽക്കുകയും  വിടിന് മുന്നിലുണ്ടായിരുന്ന ബൈക്ക് നശിപ്പിക്കുകയും ചെയ്തു . മാഫിയക്കതെതിരെ പ്രതികരിച്ചതിനാലാണ് വീടിനു നേരെ ആക്രമണം ഉണ്ടായതെന്ന് ഇവർ പറയുന്നു.
പ്രദേശത്തുള്ള അഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യം വെച്ചാണ്  ലഹരി മരുന്ന് മാഫിയ പ്രവർത്തിക്കുന്നതെന്ന് എസ് എൻ ഡി പി പ്രസിഡൻ്റായ രാജ് മോഹൻ പറയുന്നു. ഇരുപത് വയസിൽ താഴെ ഉള്ളവരെയാണ്  ഇത്തരക്കാർ പ്രധാനമായും ലക്ഷ്യമിടുന്നതത്രെ .