ജഡ് ജിമാരുടെ ക്ഷാമം- കോടതികളില്‍ 27 ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്നു

ഇന്ത്യൻ   കോടതികളിൽ കെട്ടി കിടക്കുന്നത് 27 ലക്ഷം കേസുകൾ , ആവശ്യത്തിന് ജഡ്ജിമാരില്ലാതെ  ഒഴി‌‌‌ഞ്ഞുകിടക്കുന്നത് നാലായിരത്തി അഞ്ഞൂറ് ബഞ്ചുകള്‍. ഒരുലക്ഷം ജനങ്ങൾക്ക്  ആനുപാതികമായി 50 ജഡ്ജിമാർ വേണ്ടപ്പോൾ നിലവിലെ അനുപാതം  പതിനേഴ്‌‌ മാത്രം .
 
2014 ൽ ഡൽഹി ഹൈക്കോടതി ‌‍ എൺപത്തഞ്ച്കാരന് നീണ്ട മുപ്പത്തിരണ്ട് വർഷത്തെ നിയമ പോരാട്ടത്തിനു ശേഷം  വിവാഹ മോചനം അനുവദിച്ചു .അനുകൂല വിധി നേടാൻ കഴിഞ്ഞെങ്കിലും ജീവിതത്തിലെ നല്ലൊരു കാലഘട്ടം കോടതി വരാന്തകളിൽ അയാൾക്ക് നഷ്ടപ്പെട്ടു.മനുഷ്യായുസ്സിന്‍റെ പകുതി കോടതി നടപടികൾക്കായി ചിലവഴിക്കേണ്ടി വന്നതിനെ നി‍‍ർഭാഗ്യകരം എന്നാണ് കോടതി വിധിയിൽ പരാമർശിച്ചത് . ഇത്തരം സംഭവങ്ങൾ നമ്മുടെ നിയമ വ്യവസ്ഥയുടെ മെല്ലപ്പോക്ക് വ്യക്തമാക്കുന്നു.
പരാതിക്കാരന് നീതി ലഭിക്കുന്നതിലെ കാലതാമസം മാത്രമല്ല ഇവിടെ പ്രശ്നം .ഫലപ്രദമായും കാര്യക്ഷമമായും നിതി നടപ്പാക്കാനുള്ള നീതിന്യായ വ്യവസ്ഥിതിയുടെ കാര്യക്ഷമതയെ ആണ് ചോദ്യം ചെയ്യുന്നതെന്ന് മുൻ സുപ്രീം കോടതി ജഡ്ജിയായ ബി എൻ അഗർവാൾ പറ‍‍‍‌‍ഞ്ഞു.
ഒച്ചിഴയുന്ന വേഗത്തിൽ നീങ്ങുന്ന നീങ്ങുന്ന നീതിന്യായ വ്യവസ്ഥക്ക് കൂനിൻമേൽ കുരു എന്ന പോലാണ്  ആവശ്യത്തിന്  ജഡ്ജിമാരില്ലാത്ത പ്രശനം .പരമോന്നത കോടതിയായ സുപ്രീം കോടതിയിൽ 5 ജഡ്ജിമാരുടെ കുറവുണ്ട് ,ഇരുപത്തിനാല് ഹൈക്കോടതികളിലായി 464 ഒഴിവുകൾ.4166 ഒഴിവുകളാണ് കീഴ്ക്കോടതികളിൽ നികത്താതെ കിടക്കുന്നത് എന്ന് ഔദ്യോഗിക രേഖകൾ പറയുന്നു.
സുപ്രീം കോടതി ,ഹൈക്കോടതി എന്നിവിടങ്ങളിൽ ജഡ്ജിമാരെ  നിയമിക്കുന്നത് കൊളീജിയം ആണ് .കീഴ്ക്കോടതികളിലെ നിയമനം നടത്തുക സംസ്ഥാനത്തെ ഹൈക്കോടതിയും .ജഡ്ജി നിയമനം ആയി ബന്ധപ്പെട്ട് ഗവൺമെന്‍റും കൊളീജിയവും  തമ്മിൽ നടക്കുന്ന തർക്കം പ്രശ്നത്തെ കൂടുതൽ വഷളാക്കി.

കോടതികൾ ഈ വേഗത്തിൽ പോവുകയാണെങ്കൽ 320  വർഷമെടുക്കും നിലവിലുള്ള കേസുകൾ തീ‍ർപ്പാക്കുവാൻ.

ജഡ്ജി-ജന അനുപാതം അൻപത് വേണ്ടിടത്ത് പതിനേഴ് മാത്രമാണ് ഇപ്പോഴുള്ളത് .അമേരിക്ക ,ബ്രിട്ടൻ എന്നിവടങ്ങളിൽ നിലവിലെ അനുപാതം  അൻപത്തിയേഴും  നൂറ്റിയേഴും ഒക്കെയാണ് .
ജഡ്ജിമാരുടെ എണ്ണം മൂപ്പത് വർഷത്തിനിടയിൽ ആറുമടങ്ങ് വർദ്ധിച്ചിട്ടുണ്ട്, പക്ഷെ കേസുകൾ വർദ്ധിച്ചത് പന്ത്രണ്ട് മടങ്ങാണ് എന്ന് നാഷണൽ കോർട്ട് മാനേജ്മെൻ്റ്  സിസ്ററം 2012 പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.അടുത്ത മുപ്പത് വർഷംകൊണ്ട് കേസുകളുടെ എണ്ണം 15 കോടിയായി ഉയരും ,ആ സാഹചര്യത്തിൽ 75000 ജഡ്ജിമാരുടെ ആവശ്യകതയാണ് ഉണ്ടാകാൻ പോകുന്നതെന്നും റിപ്പോർട്ട് പറയുന്നു.
 സാക്ഷരതയും സാൻപത്തിക വളർച്ചയും കേസുകളുടെ എണ്ണത്തെ സ്വാധീനിക്കുന്നു. കേരളം ,ഡൽഹി ,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഇത് ശരിവെക്കുന്നു.