പൊലീസിന്‍റെ വീ‍ഴ്ച സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പൊലീസിന്‍റെ വീ‍ഴ്ച സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടക്കാൻ പാടില്ലാത്തത് നടന്നു. യുഡിഎഫ് ഭരണത്തിന്‍റെ ഹാങ് ഓവറാണ് ഇപ്പോൾ നടക്കുന്നതെന്നും എൽഡിഎഫ് നയം ചില പോലീസ് ഉദ്യോഗസ്ഥർ ഉൾക്കൊള്ളാത്തതാണ് വീഴ്ചകൾക്ക് കാരണം. മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

അത്യസാധരണമായ കുറ്റങ്ങൾക്ക് മാത്രമേ ഇനിമുതൽ യുഎപിഎ ചുമത്തൂ എന്ന് അദ്ദേഹം വ്യക്തമാക്കി. രമണ്‍ ശ്രീവാസ്തവയുടെ നിയമനം എന്തോ വലിയ കുഴപ്പമായി പറയുന്നു. ഡിജിപി ആയിരുന്ന ഒരാള്‍ക്ക് പൊലീസിന്റെ ഉപദേശകനാകാന്‍ പാടില്ലേയെന്നും മുഖ്യമന്ത്രി സഭയില്‍ ചോദിച്ചു. രാഷ്ട്രീയ കേസുകളിൽ കാപ്പ ചുമത്തില്ലെന്നും, പോലീസിൽ മൂന്നാം മുറ അനുവദിക്കില്ലെന്നും പറഞ്ഞ പിണറായി, ജനങ്ങളോട് പോലീസുകാർ മോശമായി പെരുമാറരുതെന്നും നിർദേശിച്ചട്ടുണ്ട്. കെസി ജോസഫിനെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.