സെന്‍കുമാര്‍ കേസ്: അന്തസ്സുണ്ടെങ്കില്‍ സര്‍ക്കാര്‍ കുറ്റം ഏറ്റുപറയണം -രാമേശ് ചെന്നിത്തല

സെന്‍കുമാര്‍ കേസിലെ വിധിയില്‍ വ്യക്തത തേടിയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായി അവകശാമില്ലാതായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്തസ്സുണ്ടെങ്കില്‍ സര്‍ക്കാര്‍ കുറ്റം ഏറ്റുപറയണമെന്നും ചെന്നിത്തല പറഞ്ഞു. ഒരു നിമിഷം പോലും വൈകാതെ സെന്‍കുമാറിന്‍റെ പുനര്‍നിയമം നടത്തണം.

സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധി. ജനങ്ങളോട് സര്‍ക്കാര്‍ മാപ്പ് പറയണമെന്നും പത്ര സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടിയാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

എന്നാല്‍ ഹര്‍ജി തള്ളിയ കോടതി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉന്നയിച്ചു. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് മുന്നറിയിപ്പ് നല്‍കിയ കോടതി സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസും കോടതി ചെലവായി 25,000 രൂപ പി‍ഴയും ചുമത്തി.