കോടതി ചെലവിലേക്ക് എന്റെ വക 5 രൂപ; പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ

സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാറിനേറ്റ തിരിച്ചടിയില്‍ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് വഴിയാണ് ബല്‍റാമിന്റെ പരിഹാസം. വല്ല കാര്യോണ്ടാര്‍ന്നോ, വയറു നിറച്ച്‌ വാങ്ങിക്കൂട്ടിയപ്പോ സമാധാനമായല്ല്, കോടതി ഫൈന്‍ അടിച്ച 25000 രൂപയിലേക്ക് എന്റെ വക അഞ്ചുരൂപയെന്നുമാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സെന്‍കുമാറിനെ ഡി.ജി.പിയായി പുനര്‍നിയമിക്കണമെന്ന് കഴിഞ്ഞമാസം 24ന് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് തളളിയത്.

vt-balram-facebook