അമല്‍ നീരദിന്റെ കോമ്രേഡ് ഇന്‍ അമേരിക്ക തീയറ്ററുകളില്‍ ആഘോഷമായി എത്തിയതിനു പിന്നാലെ ദുല്‍ഖര്‍ സല്‍മാന് ഇരട്ടിമധുരമായി മറ്റൊരു വിശേഷം കൂടി. ദുല്‍ഖറിനും ഭാര്യ അമാനും പെണ്‍കുഞ്ഞ് ജനിച്ചു. തന്റെ ഫേസ്ബുക്ക് പേജുവഴി താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ‘ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നുമൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലമായിരിക്കുന്നു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു..’ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയിരിക്കുന്നത്.
ചെന്നൈയിലെ മദര്‍ഹുഡ് ഹോസ്പിറ്റലിലാണ് അമാല്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 2011 ഡിസംബറിലാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. സിനിമ മികച്ച അഭിപ്രായം നേടുന്നതിനൊപ്പം തങ്ങളുടെ കുഞ്ഞിക്ക അച്ഛനായതിന്റെ കൂടി സന്തോഷത്തിലാണ് ഡിക്യു ആരാധകര്‍.
ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
[fb_pe url=”https://www.facebook.com/DQSalmaan/photos/a.265084923593993.40540.261496793952806/998098103626001/?type=3&theater” bottom=”30″]