പത്മപ്രിയയെ വിസ്മയിപ്പിച്ച സെയ്ഫ്അലിഖാന്‍

പല ഭാഷകളിലായി 30-ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ച പത്മപ്രിയ 2009-ല്‍ ആണ് അവസാനമായി ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചത് ‘സ്‌ട്രൈക്കര്‍’. ‘എയര്‍ലിഫ്റ്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാജാകൃഷ്ണമേനോന്റെ ‘ഷെഫ്’ എന്ന ചിത്രത്തില്‍ പത്മപ്രിയ അഭിനയിക്കുന്നു. സെറ്റിലേക്കെത്തുന്ന സംവിധായകന്റെ ചുറുചുറുക്ക് പത്മപ്രിയയെ ഏറെ അതിശയിപ്പിക്കുന്നുവത്രെ. ബോളിവുഡ്ഡിലെ ടോപ്പ് നായകനായ സെയ്ഫ്അലിഖാന്റെ പത്‌നിയായി അഭിനയിക്കുന്ന പത്മപ്രിയയ്ക്ക് വിസ്മയവും സംഭ്രമവുമായിരുന്നുവെന്ന് പറയുന്നു.