കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദിന് തിരിച്ചടി

കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് തിരിച്ചടി. ക്രിമിനല്‍ ഗൂഢാലോചനയില്‍ ലാലു വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധി. 2014 ല്‍ ലാലുവിനെയും കൂട്ടുപ്രതികളേയും കുറ്റവിമുക്തനാക്കിയ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതി വിധി. ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സിബിഐയുടെ നാല് കേസുകളിലും ലാലു വെവ്വേറെ വിചാരണ നേരിടണം.