സിന്ധു ജോയ് വിവാഹിതയാകുന്നു

എസ്എഫ്‌ഐയുടെ ഒരുകാലത്തെ തീപ്പൊരി നേതാവായിരുന്ന സിന്ധു ജോയ് വിവാഹിതയാവുകയാണ്. ഇംഗ്ലണ്ടില്‍ ബിസിനസ് നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ശാന്തിമോന്‍ ജേക്കബ് ആണു വരന്‍. സിന്ധുവിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ‘അല്‍പം വൈകിയാണെങ്കിലും ഉറ്റസുഹൃത്തിനെ വിവാഹം കഴിക്കുന്ന ആഹ്ലാദമെല്ലാമുണ്ട്’. നാളെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ വച്ചു നടക്കാനിരിക്കുന്ന വിവാഹ നിശ്ചയത്തെക്കുറിച്ചും ഈ വരുന്ന ഇരുപത്തേഴിനു നടക്കുന്ന വിവാഹത്തെക്കുറിച്ചുമെല്ലാം പ്രമുഖ മാധ്യമം വഴിയാണ് സിന്ധു പങ്കുവെച്ചത്.

sindhu-marriage

വിവാഹം കഴിക്കാന്‍ പോകുന്നത് എന്റെ ഉറ്റ സുഹൃത്തിനെയാണ് എന്നതാണ് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം. അതുകൊണ്ടുതന്നെ എനിക്കൊരുപാടു ടെന്‍ഷനുമില്ല. ഒരുവര്‍ഷം മുമ്പ് സഭയുടെ ഒരു പരിപാടിയില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അന്നുതൊട്ട് നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു. ഞങ്ങള്‍ക്കിടയിലും ഒരുപാട് കോമണ്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. മൂന്നുമാസം മുമ്പാണ് വിവാഹം കഴിക്കാനുള്ള തീരുമാനങ്ങള്‍ എടുക്കുന്നത്.