മെൽബൺ സൺഡേ സ്മാഷേഴ്സ് ബാഡ്‌മിന്റൺ ഓപ്പൺ മെയ് 13നു

മെല്‍ബണ്‍ : മൂന്നാമത് സണ്‍ഡേ സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ഓപ്പണ്‍ മെയ് 13നു നടക്കും.  ഗ്ലെന്‍ വേവര്‍ലി ബാഡ്മിന്റണ്‍ സെന്ററില്‍ രാവിലെ മത്സരങ്ങള്‍ ആരംഭിക്കും.
മെന്‍സ് ഡബിള്‍, വെറ്ററന്‍സ് ഡബിള്‍ , മിക്‌സഡ് ഡബിള്‍സ് എന്നി വിഭാഗങ്ങളില്‍ ആണ് മത്സരം നടക്കുക. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ,ട്രോഫികളും സമ്മാനിക്കും. ബാഡ്മിന്റണ്‍ വിക്‌റ്റോറിയായുടെ അംഗീകാര മുള്ള സണ്‍ഡേ സ്മാഷേഴ്‌സ്. മെല്‍ബണ്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന
കായിക പരിശീലന സംഘടനയാണ് .

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍