അവരുടെ 101 രാവുകള്‍; വാത്സ്യായനന്റെ കാമസൂത്രയ്ക്ക് അമേരിക്കന്‍ പതിപ്പ്: ജസ്റ്റ് ഡു ഇറ്റ്

ഈ പുസ്തകത്തിന്റെ ഒരു മില്യണ്‍ (പത്ത് ലക്ഷം) കോപ്പിയാണ് വിറ്റഴിച്ചത്. ആമസോണ്‍ വഴി മാത്രം ഏതാണ്ട് 50,000ത്തിലധികം കോപ്പികളാണ് വിറ്റുപോയത്.

അമ്പതു വയസ് കഴിഞ്ഞാ കിടപ്പറയില്‍ ഇടം വലം തിരിഞ്ഞു കിടക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്. ഓ – പ്രായമായില്ലേ, ഇനി എന്നാ സെക്‌സ്, പിള്ളേര് കാണും എന്നൊക്കെ പറഞ്ഞ് ഉള്ള ലൈംഗിക വികാരത്തില്‍ ഐസ് വെള്ളം ഒഴിച്ച് നെടുവീര്‍പ്പിട്ട് നടക്കുന്ന മലയാളി ദമ്പതികള്‍ നിര്‍ബന്ധമായി വായിച്ചിരിക്കേണ്ട പുസ്തകമാണ് ഡഗ്ലസ് ബ്രൗണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ ‘ജസ്റ്റ് ഡു ഇറ്റ്’just-to-it_book
അമേരിക്കന്‍ വായനാലോകത്തും ഇംഗ്ലണ്ടിലുമൊക്കെ ചൂടപ്പം പോലെ വിറ്റഴിഞ്ഞ പുസ്തകമായിരുന്നു ജസ്റ്റ് ഡു ഇറ്റ്. ബ്രൗണിന്റെ 1001 ലൈംഗിക രാവുകളെക്കുറിച്ചുള്ള മനോഹരമായ വര്‍ണനകളായിരുന്നു ആ പുസ്തകത്തിന്റെ കാതല്‍. 101 ദിവസം ലൈംഗികത അതിന്റെ പരമസുഖത്തോടെ അനുഭവിച്ച മധ്യവയ്‌സകരായ ദമ്പതികളുടെ അനുഭവക്കുറിപ്പാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
ഡെന്‍വര്‍ പോസ്റ്റ് എന്ന പത്രത്തിലെ ജേര്‍ണലിസ്റ്റായിരുന്ന ഡഗ്ലസ് ബ്രൗണ്‍ തന്റെ പുതിയ ലൈംഗിക സാഹസത്തെക്കുറിച്ച് ഭാര്യ ആനിയൊട് സംസാരിക്കുന്നത് 2006ലാണ്. ലൈംഗികത ഇല്ലാത്ത 24000 മണിക്കൂറുകള്‍ പിന്നിട്ട വ്യക്തികള്‍ രൂപീകരിച്ച 100 ഡെയിസ് ക്ലബ്ബിനെ പ്പറ്റി സംസാരിക്കുമ്പോഴായിരുന്നു പുതിയ സാഹസം ബ്രൗണിന്റെ മനസ്സിലുദിച്ചത്. 100 ഡെയ്‌സ് ക്ലബിന്റെ ആശയം തലതിരിച്ചിട്ടാലെന്തെന്ന് ബ്രൗണ്‍ തീരുമാനിച്ചു. അങ്ങനെയാണ് ലൈംഗികത നിറഞ്ഞ 101 ദിനങ്ങള്‍ക്ക് തുടക്കമിടാന്‍ ബ്രൗണ്‍ ദമ്പതികള്‍ തീരുമാനിച്ചത്.
ഫ്‌ളോറിഡയില്‍ നടന്ന ലൈംഗികത – ജനപ്രിയകല – മാധ്യമങ്ങള്‍ എന്ന വിഷയത്തില്‍ ഒരാഴ്ച നീണ്ട സെമിനാറിന്റെ അവസാന ദിനത്തിലായിരുന്നു എല്ലാം ആരംഭിച്ചത്. വിരസമായ 100 ദിനദാമ്പത്യത്തെപ്പറ്റിയും 100 ദിവസ ക്ലബിനെ പറ്റിയും ഒരു ഡെന്‍മാര്‍ക്കുകാരനാണ് തന്നോട് സംസാരിച്ചതെന്ന് ബ്രൗണ്‍ ഓര്‍ക്കുന്നു. അതൊരു വഴിത്തിരിക്കുന്നു. വിരസമായ ഞങ്ങളുടെ ദാമ്പത്യം ചൂടുപിടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഓരോ 24 മണിക്കൂറിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായിരുന്നു ആ തീരുമാനം. -ഈ തീരുമാനം ഞങ്ങളുടെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ചുവെന്ന് ബ്രൗണ്‍ എഴുതിയിട്ടുണ്ട്.
അന്ന് അവര്‍ ഡെന്‍വറിലെ വിശാലമായ പുല്‍ പ്രദേശത്തുള്ള വസതിയിലായിരുന്നു താമസം. ശാരീരിക ബന്ധം കഷ്ടിച്ച് മാസത്തില്‍ രണ്ടോ മൂന്നോ തവണ മാത്രം. നാഷക്കല്‍ ഒപ്പീനിയന്‍ റിസര്‍ച്ച് സെന്ററിന്റെ 2004 ലെ കണക്ക് പ്രകാരം ഒരു അമേരിക്കന്‍ പൗരന്‍ ശരാശരി ഒരു വര്‍ഷം 66 തവണയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. അതിന്റെ പകുതി പോലും ബ്രൗണ്‍ ദമ്പതികള്‍ കൈവരിച്ചിരുന്നില്ല. പുതിയ വെല്ലുവിളികള്‍ സ്വീകരിക്കുവാന്‍ അവര്‍ മാനസികമായി തയ്യാറെടുത്തു.
രോഗം, കുട്ടികള്‍, താല്‍പ്പര്യക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അവര്‍ തല പുകഞ്ഞാലോചിച്ചു.
2006 ജനുവരി ഒന്നിന് കൗണ്ട് ഡൗണ്‍ ആരംഭിച്ചു. കിടപ്പുമുറിയിലെ ടിവി ഒരു തുണി കൊണ്ടു മറച്ചു. പകരം മുറി നിറയെ മെഴുകുതിരികള്‍ നിറച്ചു. ഡോ. ഡേവിഡ്‌സന്റെ നിര്‍ദ്ദേശ പ്രകാരം ആനി ഗര്‍ഭ നിരോധന ഗുളികളും ബ്രൗണ്‍ വയാഗ്രയും ഉപയോഗിച്ചു. അങ്ങനെ 24 മണിക്കൂറില്‍ ഒന്ന് എന്ന തോതില്‍ അവരുടെ പരിപാടികള്‍ പുരോഗമിച്ചു. അമ്പത് ദിവസം കഴിഞ്ഞതോടെ പ്രശ്‌നങ്ങള്‍ തലപൊക്കി. അതിരാവിലെ തല ചുറ്റലോടെ ബ്രൗണ്‍ ഉണരാന്‍ തുടങ്ങി. നമുക്കൊരു ജോലി ചെയ്തു തീര്‍ക്കാനുണ്ടെന്ന ആനിയുടെ മുന്നറിയിപ്പുകള്‍ അവഗണിക്കാന്‍ ബ്രൗണിനെ പ്രാപ്തനാക്കി. വൈദ്യ സഹായത്താല്‍ തലചുറ്റലിനെ തോല്‍പ്പിച്ചു. ഓരോ ദിവസത്തെയും അനുഭവങ്ങള്‍ ബ്രൗണ്‍ കുറിച്ചു വെച്ചിരുന്നു. പിന്നീടത് ജസ്റ്റ് ഡു ഇറ്റ് എന്ന പുസ്തകമായി മാറി. ബ്രൗണ്‍ ദമ്പതികളുടെ ലീലകള്‍ കിടപ്പറയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ഈസി ചെയര്‍ മുതല്‍ പൂന്തോട്ടം വരെ ലൈംഗികകേളികളുടെ വേദിയായി. 101 എന്ന മാന്ത്രിക സംഖ്യ പൂര്‍ത്തിയായപ്പോള്‍ അവര്‍ ഒരു മാസത്തേക്ക് ശാരീരിക ബന്ധം ഉപേക്ഷിച്ചു. തല്‍ക്കാലത്തേക്ക് ചോക് ലേറ്റ് ഉപേക്ഷിക്കുന്നതു പോലെയായിരുന്നു അതെന്ന് ബ്രൗണ്‍ എഴുതിയിട്ടുണ്ട്. തങ്ങള്‍ വീണ്ടും പ്രണയത്തിലായതുപോലെ തോന്നുന്നുവെന്ന് ബ്രൗണ്‍ പറയുന്നു. നല്ല ദാമ്പത്യത്തിന് ഈ പുസ്തകം അത്യാവശ്യമായി വായിച്ചിരിക്കണമെന്നാണ് അമേരിക്കയിലെ നിരൂപകര്‍ പറയുന്നത്.