വിജിലന്‍സിനെതിരെ കെ.എം. എബ്രഹാം; അന്വേഷണ വാര്‍ത്തകള്‍ ചോരുന്നത് അപകീര്‍ത്തിപ്പെടുത്താനെന്ന് (Exclusive)

-നിയാസ് കരീം-

തുടരെത്തുടരെ തനിക്കെതിരെ വരുന്ന വിജിലന്‍സ് അന്വേഷണങ്ങളില്‍ അതൃപ്തിയും രോഷവും പ്രകടിപ്പിച്ചുകൊണ്ട് ധനകാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, വിജിലന്‍സ് ഡയറക്ടര്‍ക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തയച്ചു. കത്തിന്റെ കോപ്പി വൈഫൈ റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്നു.

letter_kmabraham-thewifireporter

തനിക്കെതിരായ അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്നും തന്റെ മുംബൈയിലെ ഫ്‌ളാറ്റില്‍ വിജിലന്‍സിന് അന്വേഷണം നടത്താന്‍ അനുമതി നല്‍കുന്നില്ലെന്നുമുള്ള ആരോപണം വസ്തുതാവിരുദ്ധമാണ്. വിജിലന്‍സിന് പരിശോധന നടത്താന്‍ മുംബൈയ്ക്ക് പോകാന്‍ പണം അനുവദിക്കുന്നില്ലായെന്നുമുള്ള ആരോപണം വസ്തുതാ വിരുദ്ധമാണ്. തുടരെത്തുടരെ തനിക്കെതിരെ മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നതും സംശയാസ്പദമാണ്. അന്വേഷണത്തിന്റെ മറവില്‍ വാര്‍ത്തകള്‍ ചോര്‍ത്തി തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എബ്രഹാം കത്തില്‍ ആരോപിക്കുന്നു.
വിജിലന്‍സിന് എവിടെയും അന്വേഷിക്കുന്നതിന് യാതൊരുവിധ തടസ്സവുമില്ല. എവിടെയും അന്വേഷിക്കാന്‍ വിജിലന്‍സിന് പരിപൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു.