കേരളത്തിലും സൈബര്‍ ആക്രമണം

കേരളത്തിലും റാൻസംവെയർ ആക്രമണം വയനാട്ടിലെ തരിയോട് പഞ്ചായത്തിലെ കമ്പ്യൂട്ടറുകളാണ് തകരാറിലായിരിക്കുന്നത്. റാൻസംവെയർ സോഫ്റ്റവെയർ പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളെ ബാധിച്ചോയെന്ന് സംശയിക്കുന്നു. നാല് കംമ്പ്യൂട്ടറുകളിലെയും മുഴുവൻ ഫയലകളും തുറക്കുവാൻ സാധിക്കുന്നില്ല. രണ്ട് മണിക്കൂറിനുള്ളിൽ പണം അടച്ചില്ലെങ്കിൽ മുഴുവൻ ഫയലുകളും നശിപ്പിക്കുമെന്നു ഭീഷണി സന്ദേശം ലഭിച്ചതായി അധികൃതർ അറിയിച്ചു.

രണ്ട് പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകള്‍ തകര്‍ന്നു. പത്തനംതിട്ടയിലും വയനാട്ടിലുമാണ് ഇപ്പോള്‍ വൈറസ് ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, വാനാക്രൈ റാന്‍സംവെയറിന്റെ ആക്രമണത്തില്‍ 25, 600 കോടിയുടെ നഷ്ടമുണ്ടായതായി മതിപ്പ് കണക്ക്. ചൈനയില്‍ മാത്രം രണ്ടുലക്ഷം കംപ്യൂട്ടറുകളെയാണ് ബാധിച്ചത്.  വാനാക്രൈയുടെ തുടക്കം  അമേരിക്കന്‍ രഹസ്വാന്വേഷണ ഏജന്‍സികളില്‍ നിന്നെന്ന് സ്ഥിരീകരിച്ച മൈക്രോസോഫ്റ്റ് ഏജന്‍സികളുടെ സ്വാര്‍ഥനിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു.

രഹസ്യപ്രോഗ്രാമുകള്‍ സുരക്ഷിതമായി വയ്ക്കാന്‍ കഴിയാത്ത അമേരിക്കന്‍ രഹസ്വാന്വേഷണ ഏജന്‍സികളെ മൈക്രോസോഫ്റ്റ് പ്രസിഡന്റ്  കുറ്റപ്പെടുത്തി. മാത്രമല്ല, ഇവര്‍ സോഫ്റ്റ്‌വെയര്‍ പിഴവുകള്‍ കണ്ടെത്തുമ്പോള്‍ അത് ബന്ധപ്പെട്ട കമ്പനികളെയും പൊതുജനങ്ങളെയും  അറിയിച്ച് സുരക്ഷിതത്വം കൂട്ടാന്‍ സഹായിക്കാതെ സ്ഥാപിതതാല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും  ബ്രാഡ് സ്മിത് വിമര്‍ശിച്ചു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സൈബര്‍ സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

ബാങ്കുകള്‍ , ഒാഹരി വിപണി, ടെലികോം കമ്പനികള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുള്ള ന്യൂസിലന്‍ഡ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാന്‍ വാനാക്രൈയ്ക്ക് സാധിച്ചിട്ടില്ല. റാന്‍സംവെയര്‍ ആക്രമണത്തിലൂടെ ഹാക്കര്‍മാര്‍ക്ക് ഇതുവരെലഭിച്ചത് 20 ലക്ഷം രൂപമാത്രമെങ്കിലും  ലോകത്തിന് വരുത്തിവച്ചത് 25600 കോടി രൂപയുടെ നഷ്ടമെന്നാണ് ഇപ്പോഴത്തെ മതിപ്പ്.   ചൈനയില്‍ മാത്രം രണ്ടുലക്ഷം കംപ്യൂട്ടറുകള്‍ തകരാറിലായെന്നാണ് റിപ്പോര്‍ട്ട്.