breaking news: 1500 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം: അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. ഡി.പി.ഐയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത്തരമൊരു തീരുമാനം. 1500 സ്‌കൂളുകള്‍ അടച്ചുപൂട്ടും. പട്ടിക സര്‍ക്കാരിന് ഉടനെ കൈമാറും. പട്ടിക പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുകയും ചെയ്യും. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വഞ്ചിതരാകാതിരിക്കാനാണ് ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇത്തരമൊരു നിര്‍ദ്ദേശം എന്നത് ശ്രദ്ധേയമാണ്.