സി കെ വിനീതിന് കേരളം ജോലി നൽകും

ഫുട്‌ബോൾ താരം സികെ വിനീതിന് കേരളം ജോലി നൽകുമെന്ന് മന്ത്രി എസി മൊയ്തീൻ. നഷ്ടപ്പെട്ട ജോലി തിരുച്ചുനൽകാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. നടപടിയുണ്ടായില്ലെങ്കിൽ വിനീതിന് കേരളം ജോലി നൽകുമെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. മതിയായ ഹാജരില്ലെന്ന കാരമം പറഞ്ഞാണ് അക്കൗണ്ടൽ ജനറൽ ഓഫീസിൽ നിന്ന് സി കെ വിനീതിനെ പരിച്ചുവിട്ടത്.

പിരിച്ചുവിടരുതെന്ന സർക്കാരിൻറേയും കായികപ്രമികളുടേയും അഭ്യർത്ഥന തള്ളിയാണ് പരിച്ചുവിട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും കേന്ദ്രം ഇടപെടുകയും ചെയ്തിരുന്നു. ഏജീസ് ഓഫീസിൻറെ നടപടിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കായിക മന്ത്രി വിജയ് ഗോയൽ പറഞ്ഞു.

എന്നാൽ അതിന്മേൽ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴും നടപടി പുനഃപരിശോധിക്കുമെന്ന സൂചനയും ലഭിച്ചിട്ടില്ല. അതിന് പിന്നാലെയാണ് വിനീതിന് ജോലി കൊടുക്കുമെന്ന് കേരളം പ്രഖ്യാപിച്ചത്.