ശിഖണ്ഡിയെ കണ്ടാൽ പേടിക്കില്ലെന്ന് സെൻകുമാർ

തിരുവനന്തപുരം: പ്രോസിക്യൂഷൻ അനുമതി നേരിടാൻ തന്നെയാണ് തീരുമാനമെന്ന് പോലീസ് മേധാവി ടിപി സെൻകുമാർ. ശിഖണ്ഡിയെ കണ്ടാൽ പേടിക്കുന്ന ആളല്ല താൻ, ഭീഷ്മരെ പോലെ ആയുധം താഴെ വെക്കുകയുമില്ലെന്ന് സെൻകുമാർ പറഞ്ഞു. എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് സർക്കാർ ശുപാർശ ചെയ്തതെന്നറിയില്ല. അറിയിപ്പ് ലഭിച്ചാൽ അതിന്റേതായ നിലയിൽ നേരിടുമെന്ന് സെൻകുമാർ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

എഐജി ഗോപാൽകൃഷ്ണന്റെ പരാതിയിലാണ് സെൻകുമാറിനെതിരെ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയത്. സെൻകുമാറിനെതിരെ 2006 മുതൽ പരാതി ഗോപാൽകൃഷ്ണൻ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരുകൾ തള്ളിക്കളഞ്ഞ പരാതിയാണ് ഈ സർക്കാർ സ്വീകരിച്ച് പ്രോസിക്യൂഷന് അനുമതി നൽകുന്നത്. സെൻകുമാറിനോടുള്ള സർക്കാരിന്റെ അതൃപ്തിയും ഇതിന് പിന്നിലുണ്ട്.