ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ 2500 കുട്ടികൾക്ക് ഉപരിപഠനത്തിനു അവസരം നൽകി ഡൽഹി യൂണിവേഴ്സിറ്റി

അനിൽ നാരായണമൂർത്തി

ന്യൂ ഡൽഹി : ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് അതിൽ നിന്നും അതിജീവിച്ച കുട്ടികൾക്ക് ഉപരി പഠനത്തിന് അവസരമൊരുക്കി ഡൽഹി യൂണിവേഴ്സിറ്റി മാതൃകയാകുന്നു.2017 -18 അധ്യയന വർഷത്തിലാണ് സർവകലാശാല മറ്റ് യുണിവേഴ്സിറ്റികൾക്കു ഒരു മാതൃകയുമായി കടന്നു വരുന്നത് .ബോർഡ് ഏക്സാമിനേഷൻ ഫലം വന്നതിനു ശേഷം സർവകലാശാല എടുത്ത അഈറ്ററ്വും ഫലപ്രദമായ തീരുമാനങ്ങളിൽ ഒന്നാണിത്.ശാരീരിക വൈകല്യമുള്ള കുട്ടികൾക്കായി 2500 കുട്ടികക്കാണ്
സീറ്റുകൾ മാറ്റിവച്ചിരിക്കുന്നത്. അതിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ കുട്ടികൾക്ക് പ്രത്യേക പരിഗണനയും ,ജന്മനാ വൈകല്യമുള്ള കുട്ടികൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന മുന്ന് ശതമാനം ആനുകൂല്യത്തിൽ നിന്ന് അഞ്ചു ശതമാനം സീറ്റു വർധനയാണ് നടപ്പിലാക്കുന്നത്.പഠന സൗകര്യങ്ങൾക്കൊപ്പം ഹോസ്റ്റൽ സൗകര്യവും ഈ വിദ്യാർത്ഥികൾക്കായി നൽകുമെന്നും യൂണിവേഴ്സിറ്റി അറിയിച്ചിട്ടുണ്ട് .