വി എസ്സിന്റെ ആരോഗ്യനില മെച്ചപ്പെട്ടു

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഉയർന്ന രക്തസമ്മർദ്ദവും ശ്വാസതടസ്സവും മൂലം ഞായാറാഴ്ചയാണ് വി.എസ്സിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി മാറിയെങ്കിലും ചുമ പൂര്‍ണമായി മാറിയിട്ടില്ല. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാണ്.