പോത്തുകൾക്കു കഷ്ടകാലം തുടരും; പോത്തിനെ ഒഴിവാക്കി വിജ്ഞാപനത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു

ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലിവില്‍പ്പന നിരോധിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ വിജ്ഞാപനത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോർട്ട് .
പോത്തിനെ ഒഴിവാക്കി കന്നുകാലി നിര്‍വചനത്തില്‍ മാറ്റം വരുത്താനാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം.

ബംഗാള്‍ ,കേരള സര്‍ക്കാരുകള്‍ കേന്ദ്രത്തിന്റെ ഉത്തരവിനെതിരെ രംഗത്തുവരുകയും സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കുകയും ഇതിനായി പുതിയ നിയമനിർമ്മാണം തന്നെ നടത്തുമെന്നും നിലപാടുകൾ കൈക്കൊണ്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മനഃപരിവർത്തനം.