സ്റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റൊ!. ഉത്തര്‍പ്രദേശിലാണ് സംഗതി. രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വ്യത്യസ്തമായൊരു പ്രതിഷേധവുമായാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. തക്കാളി വാങ്ങാന്‍ ലോണും വാങ്ങിയ തക്കാളി സൂക്ഷിക്കാന്‍ ലോക്കര്‍ സൗകര്യവുമുള്ള ഒരു ബാങ്ക്.
ഏതൊരു ബാങ്കിനെയും പോലെയും ഇതും പ്രവര്‍ത്തിക്കും. സ്വര്‍ണ്ണപ്പണയത്തിന് പകരം തക്കാളിപ്പണയത്തിനുള്ള സൗകര്യം വരെയുണ്ട് ഈ ബാങ്കില്‍.
തീര്‍ന്നില്ല! ലോണും ലോക്കര്‍ സൗകര്യവും മാത്രമല്ല. ഫിക്സഡ് ഡിപ്പോസറ്റായിട്ട് തക്കാളിയും സ്വീകരിക്കും ഈ ബാങ്കില്‍.
ബാങ്കിന് മുമ്പില്‍ നീണ്ടനിരതന്നെയാണ് കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ സമ്പാദ്യംമുഴുവന്‍ നല്കി വാങ്ങിയ തക്കാളി ബാങ്കില്‍ നിക്ഷേപിക്കാനും തക്കാളിവാങ്ങാനുള്ള ലോണിന് അപേക്ഷ നല്കാനുമായി.