‘കലക്റ്റര്‍ ബ്രോ’ എന്‍ പ്രശാന്ത് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി

ന്യൂഡല്‍ഹി: മുന്‍ കോഴിക്കോട് ജില്ലാ കലക്റ്റര്‍ എന്‍ പ്രശാന്ത് നായര്‍ ഇനി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയാകും. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. അഞ്ചു വര്‍ഷത്തേക്കാണു പ്രശാന്തിനെ സെക്രട്ടറിയായി നിയമിച്ചത്.കോഴിക്കോട് കലക്റ്റര്‍ സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുക്കാതെ അദ്ദേഹം അവധിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണന്താനം കേന്ദ്ര മന്ത്രിയായതിനു ശേഷം അദ്ദേഹത്തന്റെ സെക്രട്ടറിയാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

കോഴിക്കോട് ജില്ലാ കലക്റ്ററായിരുന്നപ്പോള്‍ നിരവധി ജനകീയ പദ്ധതികള്‍ നടപ്പിലാക്കി ജനങ്ങളുടെ മനസ്സിലിടം നേടിയ വ്യക്തിയായിരുന്നു പ്രശാന്ത്. അതിനാല്‍തന്നെ ‘കലക്റ്റര്‍ ബ്രോ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.