മുംബയ്: നാല് തവണ ഏഷ്യന്‍ സെക്സി വുമണ്‍ പട്ടം നേടിയ പ്രിയങ്ക ചോപ്രയെ മലര്‍ത്തിയടിച്ച് ദീപിക പദുക്കോണ്‍ ആ കിരീടം സ്വന്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷവും പ്രിയങ്കയാണ് കിരീടം ചൂടിയിരുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വോട്ട് ചെയ്താണ് പ്രിയങ്കയെ സെക്സി ഗേളാക്കിയത്. ഈ വര്‍ഷം ദീപികയ്ക്ക് ബോളിവുഡില്‍ സിനിമയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. വിന്‍ഡീസലിനൊപ്പം ട്രിപ്പിള്‍ എക്സ് റിട്ടേണ്‍ ഓഫ് സ്കാന്‍ഡര്‍ കേജില്‍ നായികയായി അഭിനയിക്കുകയാണ് താരം. ഈ ആക്ഷന്‍ അഡ്വഞ്ചര്‍ സിനിമ അടുത്ത വര്‍ഷം റിലീസ് ചെയ്യും.
‘ വളരെയധികം സന്തോഷമുണ്ടെന്ന് ദീപിക പറഞ്ഞു. സെക്സി എന്നത് പലരും പല രീതിയിലാണ് അര്‍ത്ഥമാക്കുന്നത്. എന്നെ സംബന്ധിച്ച് സെക്സി എന്ന പ്രയോഗം ശാരീരികമല്ല, ആത്വിശ്വാസമാണ്, സത്യസന്ധതയാണ്, കുറവുകളാണ്’. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ ഐ എന്ന പത്രമാണ് ദീപികയെ ഈ പട്ടത്തിനായി തെരഞ്ഞെടുത്തത്. ദീപികയ്ക്ക് പിന്നില്‍ പ്രിയങ്ക ചോപ്ര, ആലിയഭട്ട്, കത്രീന കെയ്ഫ്, സോനംകപൂര്‍ എന്നിവരുണ്ട്.
അതേസമയം പ്രിയങ്കയും ദിപീകയും തമ്മിലുള്ള ശീതസമരത്തിനിടെ പ്രിയങ്കയുടെ കയ്യില്‍ നിന്ന് കിരീടം അടിച്ചെടുത്തത് വലിയ സംഭവമാണെന്നാണ് ബോളിവുഡും ആരാധകരും പറയുന്നത്. പ്രിയങ്ക മിസ് വേള്‍ഡ് പട്ടം ചൂടിയപ്പോള്‍ ദീപിക സ്കൂളില്‍ പഠിക്കുകയായിരുന്നു. അന്ന് മുതലേ താന്‍ പ്രിയങ്കയുടെ ആരാധികയാണെന്നാണ് ദീപിക പറയുന്നത്. എന്നാല്‍ ബോളിവുഡിലെ വിലകൂടിയ താരങ്ങളായ ഇരുവരും തമ്മില്‍ ശീതസമരം തുടങ്ങിയിട്ട് കുറേയായി. ബാജിറാവു മസ്താനിയില്‍ മല്‍സരിച്ചാണ് രണ്ട് പേരും അഭിനയിച്ചത്. പ്രിയങ്ക ഹോളിവുഡില്‍ പോയതിന് പിന്നാലെ ദീപികയും അവിടെ ചുവടുറപ്പിച്ചു.












































