കൊറോണ ഭീതിയില്‍ ജാഗ്രതയോടെ വീട്ടിലിരിക്കുമ്പോഴും ചിരിച്ചും സഹജീവികളെ ചിരിപ്പിച്ചും ആക്ടീവാണ് മലയാളികളുടെ സോഷ്യല്‍ മീഡിയ ലോകവും. സമ്മര്‍ദ്ദം മറികടക്കാന്‍ വേണ്ടി മലയാളികള്‍ ചിലപ്പോള്‍ ട്രംപിനെക്കൊണ്ട് പോലും മാപ്പിളപ്പാട്ട് പാടിച്ചുകളയും.അജ്മല്‍ സാബു എഡിറ്റു ചെയ്ത ട്രോള്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. അഹമ്മദാബാദില്‍ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വിഷ്വലുകള്‍ ചേര്‍ത്തുവെച്ചാണ് മാപ്പിളപ്പാട്ട് വീഡിയോ ഒരുക്കിയിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ഈ വീഡിയോ ഏറെ വൈറലായിട്ടുണ്ട്. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വീഡിയോ എഡിറ്ററാണ് ചങ്ങനാശ്ശേരിക്കാരനായ അജ്മല്‍ സാബു. സഹ സംവിധായകന്, ക്യാമറമാന് എന്നിങ്ങനെ നീളുന്നു അജ്മലിന്റെ പ്രൊഫഷന്.