വയനാട്: വയനാട് മീന്മുട്ടി വാളാരംകുന്നിലുണ്ടായ മാവോയിസ്റ്റ് സംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്ന് എസ്പി ജി.പൂങ്കുഴലി. മാവോയിസ്റ്റുകള്‍ ആദ്യം തണ്ടര്‍ബോള്‍ട്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. സംഘത്തിലുണ്ടായിരുന്ന അഞ്ച് പേര് ചിതറിയോടി. ഒരാളാണ് മരിച്ചത്. മരിച്ചത് തമിഴ് സ്വദേശിയാണെന്ന് സൂചനയുണ്ട്.
അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ ഇന്‍ക്വസ്റ്റ് നടപടി ആരംഭിച്ചു. റവന്യൂ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സബ് കളക്ടര്‍ വികല്‍പ്പ് ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സ്ഥലത്തെത്തിയത്.