കാസര്‍കോട്: ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ വോട്ട് ചെയ്തെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. ഇത്തവണ എം.പിക്ക് വോട്ടുള്ള വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിായി ലീഗ് പ്രതിനിധിയാണ് മത്സരരംഗത്തുള്ളത്. പടന്നക്കാട് എസ്എന്‍ യുപി സ്കൂളിലെ ബൂത്തിലായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ വോട്ട്.
‘പതിനെട്ടാമത്തെ വയസ്സില്‍ വോട്ടവകാശം കിട്ടിയതു മുതല്‍ കൈപ്പത്തി ചിഹ്നത്തിനാണ് വോട്ടുചെയ്തിരുന്നത്. ഞാന്‍ ജീവിക്കുന്ന സ്ഥലം പഞ്ചായത്തില്‍നിന്ന് മുന്‍സിപ്പാലിറ്റിയും കോര്‍പറേഷനും ആയപ്പോഴും തദ്ദേശസ്വയംഭരണ, പാര്‍ലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകളിലും കൈപ്പത്തിക്കു മാത്രമാണ് വോട്ടുചെയ്തത്. ജീവിതത്തില്‍ ആദ്യമായി ‘ഏണി’ അടയാളത്തില്‍ വോട്ടു ചെയ്തു’- ഉണ്ണിത്താന് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മൂന്നാം ഘട്ടത്തില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണു വോട്ടെടുപ്പ്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലായി 22,151 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടര്‍മാര്‍. 10,842 പോളിങ് ബൂത്തുകളില്‍ 1,105 എണ്ണം പ്രശ്നബാധിതമായതിനാല്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.