തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രൽ സഹ വികാരി മരിച്ച നിലയിൽ. ഫാദർ ജോണ്സണ് മുത്തപ്പനെ പള്ളി മേടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മ്യതദേഹം തിരുവനന്തപുരം ജൂബിലി ഹോസ്റ്റപ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. രാവിലെയാണ് കത്തീഡ്രലിലെ പള്ളിമേടയില്‍ ഫാദര്‍ ജോണ്സണ് മുത്തപ്പനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.പള്ളിയിലെ സഹ വികാരിയായ ഫാദര്‍ ജോണ്സണ്വാന്റോസ് ജംഗ്ഷന് സമീപം രാവിലെ പ്രാര്‍ത്ഥന കര്‍മ്മങ്ങള്‍ക്ക് എത്തുമെന്ന് അറിയിച്ചിരുന്നു.സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് പള്ളിമേടയില്‍ പരിശോധന നടത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊഴിയൂര്‍ പുല്ലുകാട് സ്വദേശിയായ ജോണ്സണ് ഒരു വര്‍ഷം മുന്‍പാണ് വികാരി പട്ടം ലഭിച്ചത്
Home SubFeatured പാളയം സെന്റ് ജോസഫ് കത്തീഡ്രൽ സഹ വികാരി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പള്ളിമേടയില്‍











































