പ്രണയത്തിലായിരിക്കുമ്പോള്‍ പ്രണയിക്കുക മാത്രമാണ് ചെയ്യുക. ആ സമയത്ത് പ്രായം ഒരു പ്രശ്നമേ ആകില്ലെന്ന് മുഗ്ധ പറയുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷമായി ബോളിവുഡ് നടിയും മോഡലുമായ മു?ഗ്ധ ഗോഡ്സെയും നടന് രാഹുല്‍ ദേവും പ്രണയത്തിലാണ്. ഇവരുടെ പ്രണയം പലപ്പോഴും വാര്‍ത്തകളിലും നിറയാറുണ്ട്, അതിന് പ്രധാന കാരണം ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ്. മു?ഗ്ധയേക്കാള് 14 വയസ് കൂടുതലാണ് രാഹുലിന്. ഇപ്പോഴിതാ ആദ്യമായി തങ്ങളുടെ പ്രായ വ്യത്യാസത്തെ പറ്റി മനസ് തുറക്കുകയാണ് മു?ഗ്ധ.
പ്രണയത്തിലായിരിക്കുമ്പോള്‍ പ്രണയിക്കുക മാത്രമാണ് ചെയ്യുക. ആ സമയത്ത് പ്രായം ഒരു പ്രശ്നമേ ആകില്ലെന്ന് മുഗ്ധ പറയുന്നു. രാഹുലിന് തന്നേക്കാള്‍ 14 വയസ് കൂടുതലുണ്ടാകാം പക്ഷെ പ്രായം വെറും അക്കം മാത്രമാണെന്നും മുഗ്ധ കൂട്ടച്ചേര്‍ത്തു.
 
            


























 
				
















