തിരുവനന്തപുരം: സമരം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ. സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തും. ഓര്‍ത്തഡോക്സ് – യാക്കോബായ തര്‍ക്കത്തില്‍ നിയമ നിര്‍മാണം നടത്താന്‍ ആവശ്യപ്പെട്ടാണ് സമരം. നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരികളില്‍ കയറി നാളെ പ്രാര്‍ത്ഥന നടത്തുമെന്നും യാക്കോബായ സഭ അറിയിച്ചു.
തിങ്കളാഴ്ച മുതലാണ് നിരാഹാര സമരം തുടങ്ങുന്നത്. സര്‍ക്കാര്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തന്നെ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് കാത്തിരിക്കുന്നു എന്ന് ഫാ. തോമസ് മോര് അലക്സന്ത്രിയോസ് പറഞ്ഞു. യാക്കോബായ സഭ വൈദികരുടെ ശാപം ഏറ്റുവാങ്ങി ഈ സര്‍ക്കാരിന് തുടര്‍ന്ന് അധികാരത്തില്‍ വരാനാവില്ല എന്നും സമര സമിതി പറഞ്ഞു. പൊലീസ് പിന്തുണയോടെ പള്ളികള്‍ പിടിച്ചെടുക്കാന്‍ സഹായിച്ചതിന്
വരും ദിവസങ്ങളില്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും സമര സമിതി അറിയിച്ചു.
നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരികളിൽ നാളെ പ്രാർത്ഥന നടത്തും. അനിശ്ചിതകാല റിലേ സമരമാണ് ആരംഭിക്കുക. പള്ളികളിൽ കയറി പ്രാർത്ഥന നടത്തും. സർക്കാർ അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ഓർഡിനൻസ് കൊണ്ടുവരുമെന്ന് കാത്തിരിക്കുന്നുവെന്നും ഫാ. തോമസ് മോർ അലക്സന്ത്രിയോസ് പറഞ്ഞു.
സഭ തർക്കം പരിഹരിക്കാൻ നിയമം നിർമ്മിക്കുക, പള്ളികൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം തുടങ്ങിയിരുന്നു. 33 ദിവസം റിലേ സത്യാഗ്രഹം നടത്തിയിട്ടും ഫലമില്ലാത്തതിനാലാണ് സമരം ശക്തമാക്കാനൊരുങ്ങുന്നത്.
 
            


























 
				
















