
മെല്‍ബണ്‍: വൈദികരുടെ ലൈംഗിക പീഡനത്തിരിയായവര്ക്ക് ഓസ്ട്രേലിയന്‍ കത്തോലിക സഭ 213 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്കി. 1980നുശേഷം പീഡനിരയാവര്ക്ക് പണം വീതിച്ചു നല്‍കുകകായിരുന്നു. പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തെക്കുറിച്ച് അന്വേഷിക്കുന്ന റോയല്‍ കമ്മീഷനെ ഓസ്ട്രേലിയന്‍ കത്തോലി സഭ അറിയിച്ചതാണിത്.
ഇരകളില്‍ ഓരോരുത്തര്‍ക്കും നഷ്ടപരിഹാരമായി 91,000 ഓസ്ട്രേലിയന്‍ ഡോളര്‍ വീതം ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഓസ്ട്രേലിയയില്‍ 1950നും 2015നുമിടക്ക് 4444 പേര് പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിലും ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിലും കത്തോലിക സഭ അലംഭാവം കാട്ടിയതായി റോയല്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുറ്റാരപിതരായവരെ സ്ഥലം മാറ്റുകയാണ് കത്തോലിക സഭ ചെയ്തത്. അമേരിക്ക, അയര്‍ലന്‍ഡ്, ബ്രസീല്‍, നെതര്‍ലന്‍ഡ്സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും പുരോഹിതന്മാര് നടത്തിയ ബാല ലൈംഗിക പീഡനങ്ങളുടെ കണക്കുകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്.










































