ജിഷ്ണുവിൻ്റെ മരണം  കൃഷ്ണദാസിന് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും കോടതി

പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത  സംഭവത്തിലെ ഒന്നാം പ്രതിയും കോളേജിൻ്റെ ഉടമസ്ഥനുമായ കൃഷ്ണദാസിന് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചു.പ്രതിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച ആതമ്ഹത്യ പ്രേരണക്കുറ്റം മതിയായ തെളിവുകളുടെ അഭാവത്തിൽ  കോടതിയിൽ വേണ്ട വിധത്തിൽ ഉന്നയിക്കാനാവാത്തതാണ് മുൻകൂർ ജാമ്യം ലഭിക്കാൻ ഇടയാക്കിയത്.രാജ്യം വിട്ട് പോകരുത് ,പാസ് പ്പോർട്ട് കോടതിയിൽ സമർപ്പിക്കണം ,അന്വേഷണത്തിൽ ഒരു കാരണവശാലും സ്വാധീനിക്കാനുള്ള ശ്രമം നടത്തരുത് തുടങ്ങിയ നിബന്ധനകളോടെയാണ് കോടതി മുനകൂർജാമ്യം നൽകിയത് .
ജിഷ്ണുവിൻ്റെ മരണത്തെ തുടർന്ന കൃഷ്ണദാസിനെ പ്രധാന  പ്രതിയാക്കി പോലീസ്  ആരംഭിച്ചതോടെ  ഇയാൾ ഒളിവിൽ പോവുകയായിരുന്നു .ഒളിവിലിരുന്നാണ്  കോടതിയിൽ  മുൻകൂർ ജാമ്യത്തിന് അപക്ഷിച്ചത്.അന്വേഷണത്തിൻ്റെ പ്രാരഭഘട്ടത്തിൽ തന്നെ പ്രതിക്ക് മതിയായ തെളിവുകളുടെ അഭാവത്തിൽ ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തിൽ കേസേ് അന്വേഷണം എത്രത്തോളം കാര്യക്ഷമം ആയിരിക്കും എന്ന ചോദ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട് .