മുംബയ്: രാജ്യമെമ്പാടും സ്ത്രീപീഡനങ്ങളും സ്ത്രികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ച് വരുമ്പോള്‍ വ്യത്യസ്തമായ കാഴ്ചപ്പാടുമായി നടി വിദ്യാബാലന് രംഗത്ത്. വനിതകളെ നോക്കി വെള്ളമിറക്കി നടക്കുന്നവരെ പൊതുവേ പെണ്‍കോന്തന്‍ എന്നാണ് വിളിക്കുന്നത്.
എന്നാല്‍ ഇത്തരം നോട്ടങ്ങളെ വിദ്യാബാലന് രണ്ടായിട്ടാണ് കാണുന്നത്. പുരുഷന് ഒരു സ്ത്രീയെ താല്പര്യത്തോടെ നോക്കുമ്പോള്‍ അവള്‍ക്ക് തന്റെ സൗന്ദര്യത്തില്‍ ആത്മവിശ്വാസം ഉണ്ടാകും. എന്നാല്‍ ആരും നോക്കിയില്ലെങ്കില്‍ കാണാന്‍ കൊള്ളാത്തവളാണെന്ന അപകര്ഷതയുണ്ടാവും.
അതേസമയം ആസക്തിയോടെയുള്ള നോട്ടം എല്ലാ സ്ത്രീകളും വെറുക്കുമെന്നും വിദ്യാബാലന് പറഞ്ഞു. ഇത്തരക്കാരാണ് സ്ത്രീപിഡനത്തിനും മറ്റും മുതിരുന്നത്. പെുവിനെ നോക്കി ആസ്വദിക്കുന്നത് പോലെയല്ല സ്പര്ശിച്ചും നുള്ളിയെടുത്തും അനുനുഭവിക്കുന്നതെന്നും താരം വ്യക്തമാക്കി.