പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: രാജസ്ഥാൻ ഹൈക്കോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചുകൂടെയെന്ന് രാജസ്ഥാൻ ഹൈക്കോടതി. ഗോവധത്തിനു ജീവപര്യന്തം ശിക്ഷ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവിൽ മൂന്നുവർഷം തടവാണ് പശുക്കളെ കൊല്ലുന്നവർക്ക് നൽകുന്നത്. ഇതു വർധിപ്പിച്ച് ജീവപര്യന്തമാക്കണം– കോടതി അഭിപ്രായപ്പെട്ടു.

കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെ വന്ന കോടതിയുടെ നിരീക്ഷണം രാജ്യമൊട്ടുക്ക് ചർച്ചയായി കഴിഞ്ഞു. ജയ്പൂരിലെ ഒരു പശുപരിപാലന കേന്ദ്രം സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ബിജെപി നേതൃത്വത്തിലുള്ള സർക്കാരാണ് രാജസ്ഥാനിൽ ഭരണത്തിലിരിക്കുന്നത്.