പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ജീപ്പ് ഇടിച്ച് സ്ത്രീ മരിച്ചു; രണ്ട് കുഞ്ഞുങ്ങള്‍ക്ക് പരിക്ക്

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബലരാംപുരില്‍ പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ജീപ്പ് ഇടിച്ച് ഒരു സ്ത്രീ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. ബലരാംപുരിലെ ഹരിയയില്‍ ശനിയാഴ്ചയാണ് സംഭവം. ഉഷ ദേവീ(60) ആണ് മരിച്ചത്. രണ്ട് വയസും നാല് വയസുമുള്ള ഉഷയുടെ കൊച്ചുമക്കള്‍ക്കും അപകടത്തില്‍ പരിക്കേറ്റു.

പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു ഉഷയെ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുവച്ചു തന്നെ ഉഷ മരിച്ചു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.