ബെംഗലൂരുവില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ബംഗലൂരുവില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം അബോദാവസ്ഥയില്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചയോടെ കെജി ഹള്ളി പൊലീസിന്റെ പട്രോളിംഗ് സംഘമാണ് ചോരവാര്‍ന്ന നിലയില്‍ പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടി പീഡനത്തിനിരയായതായി പ്രാഥമിക പരിശോധനയില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പീഡനത്തിനിടെ കുട്ടിയുടെ കൈവിരല്‍ അറ്റുപോയിട്ടുണ്ട്. കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു.

പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന ടെന്റില്‍നിന്ന് രാത്രി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതായെന്ന് അമ്മ അമ്മ മൊഴി നല്‍കി. ഇവരുടെ കുടുംബത്തെ അടുത്തറിയുന്നവരോ അയല്‍വാസികളോ ആകാം അക്രമം നടത്തിയതെന്ന് കരുതുന്നു. പൊലീസിന്റെ തുടരന്വേഷണം പുരോഗമിക്കുകയാണ്.