പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് ദീപ ജയകുമാര്‍; അകത്തേക്കു കയറാന്‍ ശ്രമിച്ച ദീപയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു

Chennai: Late Chief Minister J Jayalalithaa’s niece J Deepa addresses reporters after visiting the Poes Garden residence of the former AIADMK chief on Sunday. PTI Photo (PTI6_11_2017_00116A)

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയിലേക്ക് കയറാന്‍ ശ്രമിച്ച സഹോദരപുത്രി ദീപ ജയകുമാറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പോയസ് ഗാര്‍ഡനില്‍ അവകാസവാദമുന്നയിച്ച് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ച ദീപയെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലതത് സംഘാര്‍ഷാവസ്ഥ ഉണ്ടായി. ഇന്നു രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

ജയലളിതയുടെ കണക്കില്ലാത്ത സ്വത്തുക്കളുടെ അവകാശി ആര് എന്ന സംശയം നിലനില്‍ക്കെയാണ്, സഹോദരപുത്രി ദീപാ ജയകുമാര്‍ ഇന്ന് പോയസ് ഗാര്‍ഡനിലെത്തിയത്. ദീപയ്ക്ക് വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചതിനെച്ചൊല്ലി പൊലീസുമായുണ്ടായ വാക്കേറ്റം ചെറിയ തോതില്‍ കൈയേറ്റത്തിന് വഴിവെക്കുകയും ചെയ്തു.

ജയലളിതയുടെ സഹോദരപുത്രി ദീപ ആദ്യമായാണു പോയസ് ഗാര്‍ഡനിലെത്തുന്നത്. സഹോദരന്‍ ദീപക് വിളിച്ചാണ് വന്നതെന്നു ദീപ പറഞ്ഞു. എന്നാല്‍ വീട്ടിലുണ്ടായിരുന്നത് ഗുണ്ടകളും ജീവനക്കാരും മാത്രമായിരുന്നു. ശശികല വിഭാഗത്തോടൊപ്പം ചേര്‍ന്നു സഹോദരന്‍ ചതിച്ചെന്നും ദീപ ആരോപിച്ചു. രണ്ടരമണിക്കൂര്‍ ദീപ പോയസ് ഗാര്‍ഡനില്‍ ചെലവഴിച്ചു.

പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ജയലളിതയുടെ അനന്തരവളായ തനിക്ക് അവകാശപ്പെട്ടതാണ് ഇനി സ്വത്തുക്കള്‍ എന്ന് ദീപ പ്രതികരിച്ചു. എഐഎഡിഎംകെ അമ്മ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടരി ടിടിവി ദിനകരന്റെ അനുയായികളാണ് തന്നെ തടയുന്നതെന്ന് ദിപ ആരോപിച്ചു. ജയലളിതയുടെ മരണശേഷം തോഴി ശശികലയാണ് പോയസ് ഗാര്‍ഡനിലെ വേദനിലയം ബംഗ്ലാവില്‍ താമസിച്ചിരുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായതിന് ശേഷം പാര്‍ട്ടി ചര്‍ച്ചകളും മറ്റുമായി ദിനകരന്‍ പോയസ് ഗാര്‍ഡനില്‍ എത്തുക പതിവാണ്.കഴിഞ്ഞ രണ്ട്് മാസമായി പോയസ് ഗാര്‍ഡനില്‍ ആരും താമസിച്ചിരുന്നില്ല ഇതിനിടെയാണ് ഇന്ന് ദീപാ ജയകുമാര്‍ എത്തുകയും നാടകീയ സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തത്.