തലവളരുന്ന അപൂര്‍വ രോഗം പിടിപെട്ട കുട്ടി മരിച്ചു

അഗര്‍ത്തല: തലച്ചോറില്‍ നീരുവന്ന് തലവലുതാകുന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയിലായിരുന്ന പെണ്‍കുട്ടി മരിച്ചു.

ത്രിപുര സ്വദേശി അഞ്ചുവയസ്സുകാരി റൂണ ബീഗമാണ് മരിച്ചത്. ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലായിരുന്നു റൂണബീഗം. ഉടനെ ശസ്ത്രക്രിയ നടക്കാനിരിക്കുകയായിരുന്നു.

തലച്ചോറില്‍ സെറിബ്രോ സ്പിനില്‍ ദ്രാവകം നിറയുന്നതാണ് തലയുടെ അത്യപൂര്‍വ്വമായ വളര്‍ച്ചയ്ക്ക് കാരണം. മാധ്യമങ്ങളില്‍ കുട്ടിയുടെ ചിത്രസഹിതം വാര്‍ത്ത വന്നതിനെ തുടര്‍ന്ന് 2013 ല്‍ ദല്‍ഹിയിലെ ഒരു ആശുപത്രി സൗജന്യ ചികിത്സ നല്‍കിയിരുന്നു. തലയുടെ അമിത വളര്‍ച്ച കാരണം കുട്ടിക്ക് എഴുന്നേറ്റിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.