ലോകം അന്താരാഷ്ട്ര യോഗദിനം ആചരിക്കുന്പോൾ മലയാളികളുടെ പ്രിയനടൻ മോഹൻലാലും അതിൽ പങ്കുചേർന്നു. താൻ ശീർഷാസനം ചെയ്യുന്നതിന്റെ ചിത്രം മോഹൻലാൽ തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്പേജിൽ പോസ്‌റ്റ് ചെയ്യുകയായിരുന്നു.
ചിത്രം പോസ്‌റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ 15,000 ലൈക്കുകളാണ് മോഹൻലാലിന്റെ ചിത്രത്തിന് ലഭിച്ചത്. 743 പേർ ഷെയർ ചെയ്യുകയും ചെയ്തു. ഇത് മൂന്നാം വർഷമാണ് അന്തർദേശീയ യോഗദിനം ആചതരിക്കുന്നത്. മുൻവർഷങ്ങളിലും മോഹൻലാൽ യോഗദിനത്തിൽ യോഗ പരിശീലിച്ചിരുന്നു.
 
            


























 
				


















