മദ്യപിച്ചെത്തിയ മകന്‍ അച്ഛനെ തല്ലിക്കൊന്നു; സംഭവം കൊല്ലം ജില്ലയില്‍

ശാസ്താംകോട്ട: മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ് പിതാവ് തല്‍ക്ഷണം മരിച്ചു. കൊല്ലം വടക്കന്‍ മൈനാഗപ്പള്ളി നാരായണയ്യത്ത് കോളനിയില്‍ വലിയവിള വീട്ടില്‍ രവീന്ദ്രനാ(76)ണ് മരിച്ചത്.

മകന്‍ ബിനുവിനെ സമീപത്തു നിന്നു പൊലിസ് പിടികൂടി. ഇന്നു വൈകിട്ട് 6.30ന് ആയിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ ബിനു വീട്ടില്‍ അക്രമം നടത്തുന്നത് പതിവാണ്. ഇന്നും മദ്യപിച്ചെത്തിയശേഷം തടിക്കഷണം കൊണ്ട് പിതാവിനെ മര്‍ദിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.