നടിയും പള്‍സര്‍ സുനിയും ഒരുമിച്ച് നടന്നവര്‍; പീഡനത്തിന് ഇരയായ നടിയെ ടിവി ചര്‍ച്ചയില്‍ പരസ്യമായി അപമാനിച്ച് ദിലീപ്

കൊച്ചിയില്‍ പീഡനത്തിന് ഇരയായ നടിയെ ടിവി ചര്‍ച്ചയില്‍ പരസ്യമായി അപമാനിച്ച് നടന്‍ ദിലീപ്. റിപ്പോര്‍ട്ടര്‍ ടിവിയില്‍ എംവി നികേഷ് കുമാര്‍ നടത്തിയ ന്യൂസ് നെറ്റ് ചര്‍ച്ചയിലാണ് ദിലീപ് നടിയെ അപമാനിച്ചത്. പള്‍സര്‍ സുനിയെ തന്റെ ഓര്‍മ്മയില്‍ കണ്ടിട്ടില്ല. തന്റെ ലൊക്കേഷനിലുളള ഒരാളും കണ്ടിട്ടില്ല. തന്റെ കൂടെ ജോലി ചെയ്യുന്നയാള്‍ക്കാര്‍ കണ്ടിട്ടില്ല. തന്റെ ഇമേജ് കളയാനുളള ഗൂഢാലോചനയാണ് നടക്കുന്നത്.

നമ്മള്‍ ആരൊക്കെയായിട്ട് കൂട്ടുകൂടണമെന്ന് എല്ലാവരും ചിന്തിക്കണം. ഇവര്‍ ഒരുമിച്ച് നടന്ന ആള്‍ക്കാരല്ലേ, അതൊക്കെ പൊലീസ് അന്വേഷിക്കണം. ഈ പറയുന്ന ആള്‍ക്കാരൊക്കെ. പ്രമുഖ നടിയും, െ്രെഡവറുമാണോ എന്ന് അവതാരകന്‍ നികേഷ് കുമാര്‍ ചോദിച്ചപ്പോള്‍ അതെ. അവര്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. ഇക്കാര്യം തന്നോട് സംവിധായകന്‍ ലാലേട്ടന്‍ പറഞ്ഞിട്ടുളളതാണെന്നും ദിലീപ് വിശദമാക്കി.
ഭയങ്കര അടുപ്പത്തിലായിരുന്നു അവര്‍. ഗോവയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നു. അവര്‍ വലിയ ഫ്രണ്ട്‌സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞതല്ലേ. അതാണ് അപകടത്തിന് വഴിവെച്ചത്. താന്‍ ആരുമായിട്ട് കൂട്ടുകൂടണമെന്നത് അവരവര്‍ തീരുമാനിക്കേണ്ടേ, താന്‍ ഒരിക്കലും ഈ വക ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ഉദ്ദേശിക്കുന്നില്ല.അതിന് തയ്യാറുമല്ല. അതില്‍ വളരെ ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ്.

അപകടം ഉണ്ടായതില്‍ നല്ല വിഷമമുണ്ട്. അങ്ങനെ സംഭവിച്ചു. രാവിലെ ചാടി എഴുന്നേറ്റ് വിളിച്ചയൊരാളാണ്. എന്നിട്ട് ഇപ്പോള്‍ കറങ്ങിത്തിരിഞ്ഞ് തന്റെമേലില്‍ വരാന്‍ സമ്മതിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്തസോടെ താന്‍ പറയും. തന്നെ തേജോവധം ചെയ്യുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും. അത് അന്വേഷണത്തിനും തയ്യാറാണ്. പിന്നെ താന്‍ എന്തിന് ബലിയാടാകണമെന്നും അദ്ദേഹം ചോദിച്ചു. മലയാള സിനിമയില്‍ താന്‍ നില്‍ക്കുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നമെന്നും നടന്‍ ദിലീപ്‌ചോദിച്ചു.

താന്‍ സിനിമയില്‍ നിന്നാല്‍ ആരുടെ ഭാവിക്കാണ് കുഴപ്പം. തന്റെ ഇമേജ് കളയാനുളള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. തന്നെ കരിവാരിത്തേക്കാന്‍ സമ്മതിക്കില്ല. ദിലീപ് ഒരു വ്യക്തിയല്ല, ഒരു ഇന്‍ഡസ്ട്രിയിലെ ഒരുപാട് പേര്‍ ഉറക്കമിളച്ച് ഉണ്ടാക്കിയെടുത്ത സ്ഥാപനമാണ്. ഒരുപാട് പ്രൊഡ്യൂസര്‍മാരുടെ, അവര്‍ കഷ്ടപ്പെട്ടാണ് ഇതുണ്ടാക്കിയത്. താന്‍ ഇല്ലാതാകുക എന്നതുണ്ടായാല്‍ ഒരുപാട് പേരെയാണ് അത് ദ്രോഹിക്കുന്നത്. ആര്‍ക്കെങ്കിലും തന്നോട് പ്രശ്‌നമുണ്ടെങ്കില്‍ നേരിട്ട് പറഞ്ഞോ, അഭിനയം നിര്‍ത്തിയിട്ട് മാറി നില്‍ക്കാം, ഒരാള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍. അതിന് തനിക്ക് ഒരു മടിയുമില്ല.