ജിഷ്ണു എഴുതിയതായി പ്രചരിപ്പിക്കുന്ന കത്ത് വ്യാജമെന്ന് സെന്‍കുമാര്‍

    തിരുവനന്തപുരം: പാമ്പാടി നെഹ്റു എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയി എഴുതിയതായി പ്രചരിപ്പിക്കുന്ന കത്ത് വ്യാജമെന്ന് വിരമിച്ച പോലീസ് മേധാവി ടി.പി സെന്‍കുമാര്‍. കോളജില്‍നിന്നു കിട്ടിയ കത്തിലുള്ളത് ജിഷ്ണുവിന്റെ കൈയക്ഷരമല്ലെന്ന് സെന്‍കുമാര്‍ ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ആ കത്ത് അവിടെയിട്ടത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ജിഷ്ണുവിന്റെ മാതാപിതാക്കള്‍ തുടക്കം മുതല്‍ കത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പരിശോധന തുടങ്ങി അഞ്ചാം നാളാണ് കത്ത് കിട്ടിയത്. അത്രനാള്‍ കാണാതിരുന്ന ഒരു കത്ത് പെട്ടെന്ന് ഒരു ദിവസം അവിടെ എങ്ങനെയെത്തി എന്നതും അതിനു പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.