FOLLOW UP: നിംസിന്റെ നേതൃത്വത്തില്‍ വ്യാപക ഭൂമി കൈയേറ്റം: വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കാതെ അധികൃതര്‍

-നിയാസ് മെഹര്‍, ദി വൈഫൈ റിപ്പോര്‍ട്ടര്‍-

തിരുവനന്തപുരം: പ്രമുഖ ആശുപത്രിയായ നിംസിന്റെ നേതൃത്വത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുന്നു. നൂറുല്‍ ഇസ്ലാം ട്രസ്റ്റിന്റെ ഭൂമിതട്ടിപ്പുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇത്തവണ ദി വൈഫൈ റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്നത്. നിംസ് ഉടമകള്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ വ്യാപക ഭൂമി കൈയേറ്റം എന്ന് ആരോപണം. ഇതുസംബന്ധിച്ച് വിവരവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകള്‍ അധികൃതര്‍ നല്‍കുന്നില്ല എന്നും വിവരവാകാശ പ്രവര്‍ത്തകരുടെ പരാതി. നെയ്യാറ്റിന്‍കര താലൂക്കില്‍ അതിയന്നൂര്‍ വില്ലേജില്‍ നിംസ് ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്ന നൈസ് ഗാര്‍ഡന്‍സ് ഉള്‍പ്പെടുന്ന ഭൂമി കൈയേറി നേടിയെടുത്തതാണെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

നൂറുല്‍ ഇസ്ലാം മെഡിസിറ്റി സ്ഥിതി ചെയ്യുന്ന നെയ്യാറ്റിന്‍ന്‍കര നൈസ് ഗാര്‍ഡന്‍സ് പുറംപോക്ക് ഭൂമി കൈയേറി നിര്‍മ്മിച്ചതെന്നാണ് പ്രധാന ആരോപണം. നെയ്യാറ്റിന്‍കര താലൂക്കില്‍ അതിയന്നൂര്‍ വില്ലേജിലാണ് നൈസ് ഗാര്‍ഡന്‍സ് സ്ഥിതി ചെയ്യുന്നത്. ഈഭൂമിയിലെ കെട്ടിട നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്നും.

ഈ ഭൂമി ഒറ്റ കരഭൂമിയാക്കുന്നതിനായി ഇതിന് സമീപത്തെ തോട് ദിശമാറ്റി ഒഴുക്കിവിട്ടു എന്നും ഇവര്‍ ആരോപിക്കുന്നു. പ്രകൃതിദത്തമായി നീരൊഴുക്കുള്ള ഈ തോടിനെ മണ്ണിട്ട് നികത്തിയാണ് നിംസിന്റെ വസ്തുവിന് പുറത്തേക്ക് ദിശമാറ്റി വിട്ടിരിക്കുന്നത്.

closer-look

ഇതിനെക്കുറിച്ച് നാട്ടുകാര്‍ ഉന്നയിച്ച് പരാതികളെ നിംസ് ഉടമകളായ മജീദ്ഖാനും ഫൈസല്‍ഖാനും സാമ്പത്തിക – രാഷ്ട്രീയ – ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്ന് നാട്ടുകാര്‍ ദി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. നിംസ് ഉടമകളുടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണപിന്തുണയാണ് ഉള്ളത്. ഈ ഉദ്യോഗസ്ഥരെ നിംസ് ഉടമകള്‍ പണംകൊടുത്ത് വശത്താക്കിയിരിക്കുകയാണെന്നാണ് പറയപ്പെടുന്നത്.

നിംസ് ഉടമകളുടെ കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് വിവരവകാശപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അധികാരികള്‍ ഒളിച്ചുകളിക്കുകയാണ്. ഇതിന് മറുപടി ലഭിക്കാതെ ആയതോടെ അപ്പീല്‍ കമ്മിറ്റിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സാമൂഹിക പ്രവര്‍ത്തകര്‍.

അതിയന്നൂര്‍ താലൂക്കില്‍ സ്വാഭാവിക ഒഴുക്കുണ്ടായിരുന്ന തോടിന്റെ രണ്ടുകരകളും നിംസ് ഉടമകള്‍ ചുളുവിലക്ക് വാങ്ങിക്കൂട്ടുകയും ശേഷം ഈ ഭൂമികള്‍ക്ക് മധ്യേ ഒഴികിയിരുന്ന തോടിനെ മണ്ണിട്ട് നികത്തി ദിശ മാറ്റിവിടുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം. ഇങ്ങനെ തോട് ദിശമാറി ഒഴുകിയതോടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് കാര്യമായ ക്ഷതമാണ് സംഭവിച്ചരിക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ഇതിനെതിരെ പരാതി ഉന്നയിക്കുന്നവരെ നിംസിന്റെ ഗുണ്ടകളും ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തുന്നതായും ഇവര്‍ പറയുന്നു. ഇതിന് പ്രത്യേക്ഷ ഉദാഹരണമാണ് വിവരാവകാശ അപേക്ഷകള്‍ക്ക് പോലും താലൂക്ക് അധികൃതര്‍ മറുപടി നല്‍കാത്തത്. അപേക്ഷ സമര്‍പ്പിച്ച് 32 ദിവസമായിട്ടും അധികൃതര്‍ അപേക്ഷ കണ്ടമട്ടില്ലാ. നിയമപ്രകാരം 15 ദിവസത്തിനകം മറുപടി അയക്കേണ്ടതാണ്. എന്നാല്‍ നിംസിന്റെ സ്വാധീനംനിമിത്തം ഉത്തരംനല്‍കാത്തതിനാലാണ് പൊതുപ്രവര്‍ത്തകര്‍ അപ്പീല്‍ കമ്മിറ്റിയെ സമീപിക്കുന്നത്.

ഈ നിയമലംഘനത്തിനെതിരെ അപ്പീല്‍ കമ്മിറ്റിയെയും ഉന്നത നിയമ അധികൃതരെയും സമീപിക്കാന്‍ ഒരുങ്ങുകയാണ് അതിയന്നൂര്‍ ഗ്രാമനിവാസികളും പൊതുപ്രവര്‍ത്തകരും.

(നിംസിന്റെ ഭൂമികൈയേറ്റത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണ വാര്‍ത്തകള്‍ വരുംദിവസങ്ങളില്‍ ദി വൈഫൈ റിപ്പോര്‍ട്ടര്‍ പ്രസിദ്ധീകരിക്കുന്നതാണ്)