പൊലീസുകാർ നോക്കിനിൽക്കെ എസ്.എഫ്.ഐയുടെ ഗുണ്ടായിസം; കോളജ് അടിച്ചുതകർത്തു

സുൽത്താൻ ബത്തേരി: ഡോൺ ബോസ്കോ കോളജിൽ പൊലീസ് നോക്കിനിൽക്കെ എസ്.എഫ്.ഐ പ്രവർത്തകർ കാമ്പസ് അടിച്ചുതകർത്തു. കാമ്പസിൽ സംഘടന പ്രവർത്തനം നടത്തിയ വിദ്യാർഥിയെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാർച്ചിനെത്തുടർന്നാണ് കോളജ് അടിച്ചു തകർത്തത്. ചൊവ്വാഴ്ച രാവിലെ 11ഒാടെ കോളജിലേക്ക് അതിക്രമിച്ച് കയറിയ നൂറോളം എസ്.എഫ്.ഐ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമികളെ തടയാൻ പൊലീസിന് സാധിക്കാത്തത് സംഘർഷം രൂക്ഷമാക്കി. അക്രമത്തിൽ അധ്യാപകർക്കും സ്റ്റാഫിനും പരിക്കേറ്റു.

അര മണിക്കൂർ നീണ്ടുനിന്ന അക്രമത്തിൽ നാലുനില കെട്ടിടത്തിലെ മുഴുവൻ ജനലുകളും അടിച്ചുതകർത്തു. ചില്ലുപാളികൾ തട്ടി അധ്യാപികമാരായ ഷെറിൻ ബേബി, പി.എസ്. ഹർഷ, ഷിൻസി സെബാസ്റ്റ്യൻ, വസന്ത എന്നിവർക്ക് സാരമായ പരിക്കേറ്റു. പ്രിൻസിപ്പലിെൻറ കാബിൻ തകർത്തശേഷം ൈകയേറ്റ ശ്രമവുമുണ്ടായി. ആരാധനാലയമായ ചാപ്പൽ, സർട്ടിഫിക്കറ്റുകൾ, ഫർണിച്ചറുകൾ, സി.സി ടി.വി കാമറകൾ, ശൗചാലയങ്ങൾ എന്നിവ പൂർണമായും നശിപ്പിച്ചു. ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും തകർത്തു.

യൂനിവേഴ്സിറ്റി പരീക്ഷകൾക്കായി എത്തിയ വിദ്യാർഥികൾ പരിഭ്രാന്തരായി. ഉച്ചക്കുശേഷമുള്ള നാലാം സെമസ്റ്റർ പരീക്ഷ നടത്തിയത് തകർന്ന ക്ലാസ് മുറികളിലാണ്. എസ്.എഫ്.ഐ ജില്ല നേതാക്കളുടെ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടത്. കാമ്പസ് നടുത്തളത്തിൽ മുദ്രാവാക്യം മുഴക്കി അഴിഞ്ഞാടിയ സംഘം കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു. വിദ്യാർഥികളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ രേഖകൾ വലിച്ചുകീറുകയും സ്റ്റാഫ് റൂമിലെ കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും തകർക്കുകയും ചെയ്തു. 25 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

മതിയായ പൊലീസുകാരെ വിന്യസിപ്പിക്കാത്തതിനാൽ അക്രമിസംഘത്തെ തടഞ്ഞുനിർത്താൻ സാധിച്ചില്ല. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസിെൻറ നിർദേശ പ്രകാരം രാവിലെതന്നെ വിദ്യാർഥികളെ കോളജിൽനിന്നു മാറ്റിയിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കി. കോളജിെൻറ നിയമപ്രകാരം കാമ്പസിനുള്ളിലെ സംഘടന പ്രവർത്തനം വർഷങ്ങളായി നിരോധിച്ചിരുന്നു. ഈ നിയമം ലംഘിച്ചെന്ന് ആരോപിച്ച് രണ്ടാം വർഷ ബി.കോം വിദ്യാർഥിയും എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയുമായ ജിഷ്ണു വേണുഗോപാലിനെ തിങ്കളാഴ്ച കോളജിൽനിന്ന് പുറത്താക്കിയിരുന്നു.

എസ്.എഫ്.ഐയുടെ പേരിലുള്ള ചെറു കാർഡുകൾ വിതരണം ചെയ്യുകയും കോളജിന് പുറത്ത് ബാനർ കെട്ടുകയും ചെയ്തതിനാണ് കോളജ് ഡിസിപ്ലിനറി കമ്മിറ്റി ജിഷ്ണുവിനെ പുറത്താക്കാൻ തീരുമാനിച്ചത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ, ഡിവൈ.എസ്.പിമാരായ കുബേരൻ, സുരേന്ദ്രൻ, സജീവൻ, മുഹമ്മദ് ഷാഫി എന്നിവർ സ്ഥലം സന്ദർശിച്ചു. TUEWDL11 എസ്.എഫ്.ഐ പ്രവർത്തകർ ബത്തേരി ഡോൺ ബോസ്കോ കോളജ് അടിച്ചുതകർക്കുന്നു കോളജ് ആക്രമിച്ചത് ഇടതുപക്ഷ കാടത്തം സുൽത്താൻ ബത്തേരി: ഡോൺ ബോസ്കോ കോളജ് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ച് തകർത്തത് ഇടതുപക്ഷ രാഷ്ട്രീയത്തിെൻറ കാടത്തമാണെന്ന് ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ആരോപിച്ചു. നിസ്സാരമായി പരിഹരിക്കാൻ കഴിയുന്ന വിഷയത്തിൽ അക്രമം അഴിച്ചു വിട്ടത് പിണറായി സർക്കാറിെൻറ പിൻബലത്തിലാണ്. പൊലീസ് നോക്കിനിൽക്കെയാണ് വിദ്യാർഥികൾ തെരുവ് ഗുണ്ടകളെപ്പോലെ അഴിഞ്ഞാടിയത്.

വനിത അധ്യാപകരെ അടക്കം അസഭ്യം പറഞ്ഞപ്പോൾ പൊലീസ് നിസ്സംഗത പാലിക്കുകയാണ് ചെയ്തത്. നിർധനരായ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴിൽ പരിശീലനങ്ങളും നൽകുന്ന കേന്ദ്രവും പ്രാർഥന കേന്ദ്രവും അടിച്ചുതകർത്തു. കിരാതമായ ഈ നടപടിയിൽ സി.പി.എം നേതാക്കൾ പ്രതികരിക്കണം. ഇത്തരം പ്രവൃത്തികൾമൂലം കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കേണ്ട അവസ്ഥയാണ്. ആക്രമണം നടന്ന കോളജ് എം.എൽ.എ സന്ദർശിച്ചു. ബ്ലോക്ക് പ്രസിഡൻറ് ടി.ജെ. ജോസഫ്, ബാബു പഴുപ്പത്തൂർ, അഡ്വ. രാജേഷ് കുമാർ, അമൽ ജോയി എന്നിവർ സ്ഥലം സന്ദർശിച്ചു. TUEWDL12 ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഡോൺ ബോസ്കോ കോളജ് സന്ദർശിക്കുന്നു പ്രതിഷേധിച്ചു

വിദ്യാർഥി രാഷ്ട്രീയത്തിെൻറ പേരിൽ നടത്തിയ അക്രമത്തിൽ ആരാധനാലയം എസ്.എഫ്.ഐ പ്രവർത്തകർ തകർത്തതിൽ എക്യുമെനിക്കൽ ഫോറം പ്രതിഷേധിച്ചു. സമരങ്ങളും ആക്രമണങ്ങളും നടത്താനുള്ള ഇടമല്ല ആരാധനാലയം. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തയാറാകണം. ഫാ. ജോൺസൻ കൊച്ചുപറമ്പിൽ, വർഗീസ് കാട്ടാമ്പള്ളിൽ, ഫാ. സ്റ്റീഫൻ കോട്ടക്കൽ, ഫാ. പോൾ കോടാനൂർ, ഫാ. എ.ടി. ബേബി, ഫാ. എ.ടി. ജോർജ്, ബില്ലി ഗ്രഹാം, എൻ.എം. ജോസ്, രാജൻ തോമസ്, പ്രഫ. എ.വി. തര്യത് എന്നിവർ സംസാരിച്ചു.