ഭിന്നലിംഗക്കാര്‍ സാരിയുടുക്കരുതെന്ന് കേന്ദ്രസാമൂഹ്യനീതി വകുപ്പ് സഹമന്ത്രി രാംദാസ് അതാവലേ.
‘അവര്‍ ആണല്ല, പെണ്ണുമല്ല, പക്ഷേ മനുഷ്യരാണ്. അവര്‍ പെണ്ണല്ലെങ്കില്‍ പിന്നെന്തിനാണ് സാരിഉടുക്കുന്നത്. അവര്‍ പുരുഷന്മാരുടെ വസ്ത്രംധരിക്കുന്നതാണ് ഉചിതം. പാന്റ്സും ഷര്‍ട്ടും’ കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മന്ത്രിയുടെ പ്രസ്താവന സമൂഹത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നു.

‘ആര്‍ക്കും തങ്ങളുടെ അവകാശങ്ങളെ ചോദ്യം ചെയ്യാനാകില്ല: അദ്ദേഹത്തിനെപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രസ്്താവന നടത്തുന്നതിന്റെ കാരണം വ്യക്തമാകുന്നില്ല. ഇഷ്ടമുള്ള വസ്ത്രംധരിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. വസ്ത്രം വ്യക്തിസ്വാതന്ത്ര്യമാണ്. ഭിന്നലിംഗ ക്ഷേമ സമിതി അംഗമായ വിദ്യ രാജ്പുത് ഈ വാര്‍ത്തയോട് പ്രതികരിച്ചത് ഇപ്രകാരമാണ്.