ആധാറിലെ അപാകത: പാവങ്ങള്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങുന്നു

    ക്ഷേമപെന്‍ഷനുകള്‍ക്കും മറ്റും ആധാര്‍ ഉപയോഗിക്കുമ്പാള്‍ അര്‍ഹരായ പലരും പെന്‍ഷന്‍ പദ്ധതികളില്‍ നിന്ന് പുറത്താകുന്നു. ആധാര്‍ നിര്‍ബന്ധമാക്കിയ ശേഷം ഒരിക്കല്‍ പോലും പെന്‍ഷന്‍ ലഭിക്കാതെ പോയ കഥയാണ് അട്ടപ്പാടിയിലെ താവളം നിവാസിയായ കൊച്ചു കുഞ്ഞിന് പറയാനുള്ളത്.

    അര നൂറ്റാണ്ട് മുമ്പാണ് കൊച്ചുകുഞ്ഞ് അട്ടപ്പാടിയിലേക്ക് കുടിയേറിയത്. ഭാര്യ മരിച്ചതോടെ ഉപജീവനമാര്‍ഗമായിരുന്ന പശുക്കളെ വിറ്റു. പക്ഷാഘാതം വന്ന് ഇരുകൈകലും തളര്‍ന്നു. ഇതോടെ, പശുക്കളെയെല്ലാം വിറ്റു. കഴിഞ്ഞ ജനുവരി വരെ ലഭിച്ചിരുന്ന ക്ഷീരകര്‍ഷക പെന്‍ഷനായിരുന്നു ഏക ആശ്വാസം. ആധാറുമായി പെന്‍ഷന്‍ ബന്ധിപ്പിച്ചു. പെന്‍ഷ ന്‍ ലഭിക്കാന്‍ അഗളിയിലെ ഡയറി എക്സറ്റന്‍ഷന്‍ ഓഫീസിലെത്തി വിരലടയാളം നല്‍കി ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മൂന്ന് വട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.അവസാനമായി കഴിഞ്ഞ ജനുവരിയിലാണ് കൊച്ചു കുഞ്ഞിന് പെന്‍ഷന്‍ ലഭിച്ചത്. ആധാര്‍ പ്രകാരം ശേഖരിച്ച വിരലടയാള രേഖകള്‍ യോജിക്കുന്നില്ല എന്നാണ് ലഭിക്കുന്ന എറര്‍ റിപ്പോര്‍ട്ട്.