കൊല്ലം ചവറയില്‍ പഴയ ഇരുമ്പുപാലം തകര്‍ന്ന് ഒരാള്‍ മരിച്ചു. കെഎംഎംഎല്ലിനു സമീപം ദേശീയ ജലപാതയ്ക്കു കുറുകെ നിര്‍മിച്ച നടപ്പാലമാണ് തകര്‍ന്നത്. ചവറ സ്വദേശി ശ്യമാളാ ദേവിയാണ് മരിച്ചത്. ഇരുപതോളം പേര്‍ക്കു പരുക്കുണ്ട്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളത്തില്‍ വീണവരില്‍ ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്ന പരിശോധന തുടരുകയാണ്.
കെഎംഎല്ലില്‍നിന്ന് എംഎസ് യൂണിറ്റിലേക്കു പോകാനായി നിര്‍മിച്ചതാണ് ഇരുമ്പുപാലം. പാലത്തിന്റെ കമ്പി കുത്തിക്കയറിയാണ് പലര്‍ക്കും പരുക്കേറ്റത്. മുഖ്യ ഓഫിസിനു മുന്നില്‍ സമരത്തിനായി എത്തിയവര്‍ തിരികെ പോവുമ്പോഴാണ് പാലം തകര്‍ന്നത്.











































