കര്‍ണ്ണാടക സംഗീതജ്ഞന്‍ ബാലമുരളീകൃഷ്ണ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്് ചെന്നൈയിലെ വസതിയലായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. രാജ്യ പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍നല്‍കി ആദരിച്ച കലാകാരനായിരുന്നു. 13 വയസ്സില്‍ ആദ്യ കച്ചേരി അവതരിപ്പിച്ച ബാലമുരളൂകൃഷ്ണ രാജ്യത്താകമാനം ഇരുപത്തിയ്യായിരത്തോളം കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2013ലാണ് അവസാന കച്ചേരി. നിരവധി രാഗങ്ങള്‍ക്ക് രൂപം കൊടുത്ത സംഗീത പ്രതിഭയായിരുന്നു. സംഗീത സംവിധായകനായും ഗായകനായും നിരവധി തവണ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തെലുങ്ക് സംസ്‌കൃതം,മലയാളം, തമിഴ്, കന്നട തുടങ്ങിയ ഭാഷകളില്‍ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.











































