കൊല്ലത്ത് രണ്ടുപേരെ വെട്ടേറ്റ് മരിച്ച നിലയില്‍

കൊല്ലം: കൊല്ലം കുണ്ടറ പേരയത്ത് രണ്ടുപേര്‍ വെട്ടേറ്റു മരിച്ചു. പേരയും സ്വദേശികളായ സുരേന്ദ്രന്‍, സുകു എന്നിവരാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.