സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജീവ് തുടരും

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജീവ് തുടരും. കൊച്ചിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് പി. രാജീവിനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

45 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനത്തില്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഒമ്പതു പുതുമുഖങ്ങളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മുന്‍ കമ്മിറ്റിയിലുണ്ടായിരുന്ന ഏഴു പേരെ ഒഴിവാക്കി.

വൈകിട്ട് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സമാപന സമ്മേളനം മുഖ്യ മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഗതാഗതക്കുരുക്ക് പരിഗണിച്ച് ചുവപ്പ് സേന പരേഡ് ഒഴിവാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ